തിരുവനന്തപുരം : മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. നിലവിൽ അതിശക്തമായ മഴയ്ക്ക് ശമനമുള്ളതിനാൽ ജൂൺ രണ്ടിന് തന്നെ വിദ്യാലയങ്ങൾ തുറക്കാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇന്നത്തെ കാലാവസ്ഥ നോക്കിയതിന് ശേഷം അവലോകനം നടത്തുമെന്നും മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് കാര്യം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ തുറന്ന് ആദ്യത്തെ രണ്ട് ആഴ്ചകളിൽ പാഠപുസ്തക പഠനം ഉണ്ടാകില്ല. പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, കായികം, കൃഷി, നല്ല പെരുമാറ്റം, റോഡ് നിയമങ്ങൾ, പോക്സോ നിയമം എന്നിങ്ങനെ കുഞ്ഞുങ്ങൾ അറിയേണ്ട സാമൂഹികപ്രസക്തിയുള്ള വിഷയങ്ങൾ പഠിപ്പിക്കും. ഒന്നാം ക്ലാസ്സിൽ പ്രവേശന പരീക്ഷ നടത്തുന്ന സ്കൂളുകൾക്കെതിരെ കർശന നിടപടി സ്വീകരിക്കും. പ്രവേശന പരീക്ഷ നടത്തി കുഞ്ഞുങ്ങളെ ദ്രോഹിക്കുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം പുതുവര്‍ഷത്തില്‍ സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഇനി അരമണിക്കൂർ കൂടി ക്ളാസിലിരുന്ന് പഠിക്കേണ്ടി വരും.
![]()
