ആ പുഞ്ചിരി ഓർമ്മകളിലേക്ക് മറഞ്ഞു.
ജന നായകൻ എന്ന വാക്കിന്റെ ശരിയായ അർഥം ആയിരുന്നു ഉമ്മൻ ചാണ്ടി.
പറയുന്നതിനേക്കാൾ കൂടുതൽ കേൾക്കാൻ വേണ്ടി സമയം ചിലവഴിക്കുന്ന ഒരു നേതാവായിരുന്നു. ഓരോ വ്യക്തിയെയും അവരുടെ ചുമലിൽ പിടിച്ചു അവർ പറയുന്നത് വളരെ അടുത്തു നിന്ന് കേൾക്കുന്ന ഒരു മനുഷ്യൻ. അവരോട് വളരെ എളിമയോടെ സംസാരിക്കുന്ന ഭരണാധികാരി.
അദ്ദേഹം ആരോടും മോശം വാക്കുകൾ പറഞ്ഞില്ല. ആരോടും വൈരാഗ്യം വച്ചു പുലർത്തിയില്ല, എല്ലാ ചോദ്യങ്ങളോടും ഒരു പുഞ്ചിരിയോടെ മറുപടി നൽകുമായിരുന്നു.
വ്യക്തി ജീവിതം എന്ന ഒന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നോ എന്ന് പോലും സംശയിക്കുന്നു . അത്രയും രാവും പകലും ആ മനുഷ്യൻ ആളുകളും ആയി സംസാരിച്ചു കൊണ്ടിരുന്നു. അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു കൊണ്ടേ ഇരുന്നു.
നിയമ സഭയിൽ, മാധ്യമ വിചാരണകളിൽ വളരെ മോശം വാക്കുകളോട് പോലും ഉമ്മൻ ചാണ്ടി പ്രതികരിച്ചത് മാന്യതയുടെ അതിരുകൾ വിടാത്ത വാക്കുകൾ ഉപയോഗിച്ച് കൊണ്ട് മാത്രമായിരുന്നു.
ഏതൊരു പ്രശ്നത്തിലും ഉമ്മൻ ചാണ്ടി ഉത്തരവാദിത്തം ഏറ്റെടുക്കുമായിരുന്നു. പല നേതാക്കളും ഒരു ശുപാർശ കത്ത് നൽകാൻ നൂറായിരം പ്രാവശ്യം ചിന്തിക്കുമ്പോൾ ഉമ്മൻ ചാണ്ടി കാര്യങ്ങൾ ബോധ്യപ്പെട്ടാൽ കത്ത് നൽകാൻ ഒട്ടും അമാന്തിച്ചിരുന്നില്ല. അത് കൊണ്ട് എന്തൊക്കെ നഷ്ടങ്ങൾ ഉണ്ടായാൽ പോലും..
മുഖ്യമന്ത്രി ആയിരിക്കുന്ന സമയത്ത് അദ്ദേഹത്തെ ഏറ്റവും നീചമായി ആക്രമിച്ച രാഷ്ട്രീയ നേതാക്കൾ, മാധ്യമങ്ങൾ എന്നിവരോട് ഒരാളോടും അദ്ദേഹം പ്രതികാര ബുദ്ധിയോടെ പെരുമാറിയില്ല. ഒരാവശ്യം പറഞ്ഞാൽ സഹായിക്കാൻ ഉമ്മൻ ചാണ്ടി തയ്യാറാണ്. എന്ത് വിമർശനം വന്നാൽ പോലും ഒരാളെ സഹായിക്കുന്നതിനാണ് ആണ് ഉമ്മൻ ചാണ്ടി പ്രാധാന്യം നൽകുക. അദ്ദേഹം
യു എ യിൽ വരുമ്പോഴും ഞാൻ നാട്ടിൽ പോകുമ്പോഴും അദ്ദേഹത്തെ കാണുവാനും ആശയ വിനിമയം നടത്തുവാനും സാധിച്ചിട്ടുണ്ട്. വളരെ സ്നേഹത്തോടെയുള്ള പ്രതികരണമാണ് അന്നൊക്കെ എനിക്ക് ലഭച്ചത്.
കണ്ണീരോടെ വിട ചൊല്ലുന്നു.
എൻ പി. രാമചന്ദ്രൻ
വൈസ് പ്രസിഡൻ്റ്
ഇൻകാസ് യു് എ ഇ
ക്യാമ്പ്: Seattle, USA
18.7.23
![]()
