മലപ്പുറം: സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെ വി റാബിയ(59) വിടവാങ്ങി. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയും സാമൂഹിക പ്രവര്‍ത്തകയുമാണ് പത്മശ്രീ കെ വി റാബിയ. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 2022ലാണ് രാജ്യം റാബിയയെ പത്മശ്രീ നല്കി ആദരിച്ചത്. സാക്ഷരത രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ആയിരുന്നു രാജ്യത്തിന്റെ പത്മശ്രീ ആദരം.
ശാരീരിക പരിമിതികളെ മറികടന്ന് 1990 ല്‍ കേരള സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെയാണ് റാബിയ പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്നാണ് റാബിയയുടെ ആത്മകഥയുടെ പേര്. 2014ല്‍ സംസ്ഥാന സര്‍ക്കാറിന്റെ ‘വനിതാരത്നം’ അവാര്‍ഡ് നേടിയിരുന്നു.
തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പില് മൂസക്കുട്ടി ഹാജിയുടെയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടെയും മകളായ റാബിയ 1966 ഫെബ്രുവരി 25നാണ് ജനിച്ചത്. പതിനാലാം വയസിൽ പോളിയോ ബാധിച്ച് റാബിയയുടെ അരയ്ക്ക് താഴെ തളർന്നതോടെ വീൽ ചെയറിൻ്റെ സഹായത്തോടെയായിരുന്നു പിന്നീടുള്ള ജീവിതം.
കാന്‍സറിനെയും നട്ടെല്ലിനേറ്റ ക്ഷതത്തേയും അതിജീവിച്ചാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ട് കാലം വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക രംഗത്ത് റാബിയ സജീവമായിരുന്നത്. പരിമിതികളും തിരിച്ചടികളും വകവെക്കാതെ മറ്റുള്ളവരേക്കാള്‍ മികച്ച രീതിയില്‍, ലോകത്തിന് മാതൃകയാകണമെന്ന ദൃഢനിശ്ചയത്തില്‍ നിന്നാണു തുടക്കം.
ജി സി സി ടൈംസ്ന്റെ ആദരാഞ്ജലികൾ
![]()
