ദില്ലി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി . കൂടിക്കാഴ്ചയ്ക്കു ശേഷം ഭീകരാക്രമണത്തിൽ പരിക്കേറ്റവരേയും അദ്ദേഹം സന്ദർശിച്ചു.
ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ വേരോടെ പിഴുതെറിയണം. സമൂഹത്തെ ഭിന്നിപ്പിക്കലും സഹോദരന്മാരെ തമ്മിൽ അകറ്റലുമായിരുന്നു ഭീകരാക്രമണത്തിന്റെ ലക്ഷ്യം.
സഹോദരന്മാരെ തമ്മിൽ അകറ്റുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും ഈ സമയത്ത് ജനങ്ങൾ ഒരുമിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ എന്റെയും എന്റെ പാർട്ടിയുടേയും പൂർണ പിന്തുണയുണ്ടാവും. ഈ സമയം ജനങ്ങൾ ഒന്നിച്ചു നിൽക്കേണ്ടത് അനിവാര്യമാണ്’ എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
![]()
