ബുറൈദ:ഒരു വിശ്വാസി ദൈവപ്രീതി ഉദ്ദേശിച്ച് കൊണ്ട് സമൂഹ നൻമക്കായി ദൈവത്തിന് സമർപ്പിക്കുന്ന സ്വത്ത് വകകൾക്കാണ് വഖഫ് എന്ന് പറയുന്നതെന്നും, വാഖിഫ് ഏതൊരു കാര്യത്തിന് വേണ്ടിയാണോ വഖഫ് ചെയ്തിട്ടുള്ളത് അതിന് വേണ്ടി മാത്രം ഉപയോഗിക്കണമെന്നും, അതിൽ വ്യക്തിപരമായോ സ്വാർദ്ധ താൽപ്പര്യങ്ങൾക്ക് വേണ്ടിയോ വിനിയോഗിക്കാൻ പാടിെല്ലന്നും ബുറൈദ ജാലിയാത്ത് മലയാള വിഭാഗം പ്രബോധകൻ അബ്ദുറഹീം ഫാറൂഖി അഭിപ്രായപ്പെട്ടു.
പ്രവാചകക്കാലം മുതൽക്കേ വഖഫ് സമ്പ്രദായം നിലവിൽ ഉണ്ടെന്നത് അവിതർക്കിതമായ വസ്തുതയാണ്. ദേവസ്വം ബോർഡിൽ ഹിന്ദു വിശ്വാസികൾ അല്ലാത്തവരെ അംഗങ്ങളായി ഉൾപ്പെടുത്താൻ പാടില്ലെന്നത് പോലെ, ചർച്ച് കമ്മിറ്റികളിൽ കൃസ്ത്യാനി അല്ലാത്തവരെ അംഗങ്ങളായി പരിഗണിക്കാൻ പാടില്ലാത്തത് പോലെ, വഖഫ് ബോർഡിലും അമുസ്ലിങ്ങളായ ആളുകളെ ഉൾപെടുത്തുക എന്നുള്ളത് മതമൗലിക അവകാശ വിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്നും വിഷയം അവതരിപ്പിച്ച് സംസാരിച്ച അദ്ദേഹം പറഞ്ഞു.പാർലമെൻറിൽ പാസാക്കിയ വഖഫ് ഭേദഗതി നിയമം കേവലം മുസ്ലീം പ്രശ്നം മാത്രമെല്ലെന്നും ഇന്ത്യൻ ഭരണഘടനയേയും മതേതര ജനാധിപത്തൃത്തേയും തകർക്കുന്ന നിയമമാണെന്നും മത, രാക്ഷ്ട്രീയ ബേധമന്യേ, നിയമപരമായും ജനാധി പരമായും ഒരുമിച്ച് പോരാടണമെന്നും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച അനീഷ് ചുഴലി (കെ എം സി സി ) റശീദ് വാഴക്കാട് (തനിമ ) പ്രമോദ് കുര്യൻ( ഓ ഐ സി സി ), അബ്ദു കീച്ചേരി അഹമ്മദ് ശജ്മീർ എന്നിവർ ആവശ്യപ്പെട്ടു.
ശംസുദ്ധീൻ മിന്നത്തിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച പരിപാടിയിൽ അസ്ക്കർ ഒതായി അദ്ധ്യക്ഷത വഹിച്ചു. റിയാസ് അസ്ഹരി സ്വാഗതവും സുൽഫീക്കർ ഒറ്റപ്പാലം നന്ദിയും പറഞ്ഞു
![]()
