തിരുവനന്തപുരം: ലഹരിക്കെതിരെ നടത്താൻ ഉദ്ദേശിക്കുന്ന വിപുലമായ കർമ്മ പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 16ന് വിവിധ മതമേലധ്യക്ഷന്മാരുടെ യോഗവും 17ന് സർവകക്ഷിയോഗവും വിളിച്ചുചേര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. മയക്കുമരുന്നുള്‍പ്പെടെയുള്ള മാരക ലഹരികള്‍ പൊതുസമൂഹത്തിന്റെ സമാധാന അന്തരീക്ഷത്തിനും ഭീഷണി ഉയര്‍ത്തുകയാണ്. ലഹരി ഉപയോഗവും വ്യാപനവും തടയാനുള്ളബോധവല്‍ക്കരണവും നടപടികളും സംബന്ധിച്ച് വിപുലമായ യോഗം ഇന്ന് ചേര്‍ന്നിരുന്നു. ഇന്ന് ചര്‍ച്ചചെയ്ത നിര്‍ദ്ദേശങ്ങള്‍ വിദഗ്ധസമിതി മുമ്പാകെ വെച്ച് അവരുടെ അഭിപ്രായം കൂടി ചേര്‍ത്ത് വിപുലമായ കർമ പദ്ധതിക്ക് രൂപം നല്‍കും. അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
![]()
