തിരുവനന്തപുരം: നിലനിൽപ്പിനാവശ്യമായ അവകാശങ്ങൾ നേടിയെടുക്കാനായി സമരം ചെയ്ത് കൊണ്ടിരിക്കുന്ന ആശമാരോട് ചർച്ച നടത്തി മാന്യമായ ഒരു തീരുമാനത്തിലെത്താൻ തയ്യാറാകാതെ സമരക്കാർക്ക് നേരെ ആക്ഷേപങ്ങളുയർത്താനുള്ള ശ്രമങ്ങളാണ് സർക്കാരും മന്ത്രിമാരും പാർട്ടി നേതാക്കളും നടത്തികൊണ്ടിരിക്കുന്നതെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ പറഞ്ഞു. 42 ദിവസം പിന്നിട്ട സമരം കൂട്ട ഉപവാസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇനിയെങ്കിലും അനാവശ്യമാനദണ്ഡങ്ങളില്ലാത്ത ഓണറേറിയവും, മിനിമം വേതനം , പെൻഷൻ ആനുകൂല്യങ്ങൾ എന്ന അവരുടെ ആവശ്യങ്ങൾ അംഗീകരിച്ച് സമരമവ സാനിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കണം. ആശാവർക്കർമാരുടെ സമരപ്പന്തൽ സന്ദർശിച്ച് ഐക്യദാർഢ്യമറിയിച്ച് സംസാരിക്കുകയായിരുന്നു അവർ.
സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയ്ലാണ്ടി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് താജുന്നിസ, ജില്ലാ ഭാരവാഹികളായ ആരിഫ ബീവി, അസ്മ, റാഹില എന്നിവർ കൂടെ ഉണ്ടായിരുന്നു.
![]()
