ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ ആധിപത്യത്തിന് അന്ത്യം. വന്‍ തിരിച്ചടിക്കിടയിലും പാര്‍ട്ടിയുടെ മുഖമായ കെജ് രിവാള്‍ കൂടി തോറ്റതോടെ എഎപി പരാജയം പൂര്‍ണമായി. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പിയുടെ പര്‍വേശ് സാഹിബ് സിങ്ങിനോടാണ് 1844 വോട്ടിനായിരുന്നു കെജ്രിവാള് പരാജയപ്പെട്ടത്.
കെജ്രിവാള് 20190 വോട്ട് നേടിയപ്പോള്‍ പര്‍വേശ് 22034 വോട്ടും നേടി. മൂന്നാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് നേടിയ 3503 വോട്ടും കെജ്രിവാളിന്റെ പരാജയത്തില്‍ നിര്‍ണായകമായി. 2013-ല്‍ ഷീലാ ദീക്ഷിതിനെ തോല്പിച്ചായിരുന്നു കെജ് രിവാളിന്റെ വരവ്.
കേവല ഭൂരിപക്ഷമായ 48 സീറ്റിലേക്ക് ബി ജെ പി എത്തി കഴിഞ്ഞു.
എഎപി 22 സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ കോൺഗ്രസ്, സി പി എം, സി പി ഐ പാർട്ടികൾക്കൊന്നും അക്കൗണ്ട് തുറക്കാനായില്ല.
അധികാരം നഷ്ടപ്പെട്ടതിനോടൊപ്പം ആം ആദ്മി പാർട്ടിയുടെ പ്രമുഖ സ്ഥാനാർത്ഥികളും ദില്ലിയിൽ പരാജയപ്പെട്ടു.മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും തോറ്റു.നിലവിലെ മുഖ്യമന്ത്രി അതിഷി ജയിച്ചു.
![]()
