കൊച്ചി: തൃപ്പൂണിത്തുറയിൽ 15 വയസ്സുകാരനായ വിദ്യാർത്ഥി ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ സ്കൂളിനെതിരെ കടുത്ത മാതാപിതാക്കളും ബന്ധുക്കളും കുടുംബം.
ഇക്കഴിഞ്ഞ ജനുവരി 15നാണ് മിഹിർ അഹമ്മദ് എന്ന വിദ്യാർത്ഥി തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിന്റെ മുകളിൽ നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സ്കൂളിലെ സഹപാഠികളുടെ റാഗിങ്ങിനെ തുടർന്നായിരുന്നു കുട്ടിയുടെ ആത്മഹത്യ എന്നാണ് കുടുംബത്തിന്റെ പരാതി. മകൻ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്ന് കാട്ടിയാണ് കുട്ടിയുടെ അമ്മ പൊലീസില് പരാതി നൽകിയിരിക്കുന്നത്. തൃപ്പൂണിത്തുറ ചോയിസ് ടവറിൽ താമസിക്കുന്ന സരിൻ രചന ദമ്പതികളുടെ മകൻ മിഹിറാണ് ഫ്ലാറ്റിലെ 26-ാം നിലയിൽ നിന്ന് വീണ് തൽക്ഷണം മരിച്ചത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തിൽ സഹപാഠികളിൽ നിന്നും ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതരിൽ നിന്നും പൊലീസ് വിശദമായി മൊഴിയെടുക്കും. മിഹിർ നേരിട്ടത് അതിക്രൂരമായ മാനസിക – ശാരീരിക പീഡനമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി പീഡിപ്പിച്ചെന്നാണ് സഹപാഠികളിൽ നിന്ന് കിട്ടിയ വിവരം. ശുചിമുറിയിൽ കൊണ്ടു പോയി ക്ലോസറ്റ് നക്കിപ്പിച്ചു. ഇനി ഒരു വിദ്യാർത്ഥിക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. മരണശേഷവും സീനിയർ വിദ്യാർത്ഥികൾ മഹിറിനെ കളിയാക്കി. നീചമായ പ്രവൃത്തി മിഹിറിന്റെ നിറത്തെ കളിയാക്കി. വർണ്ണ വിവേചനത്തിനും ഇരയായി. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും കുടുംബം പറയുന്നു. ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ഗ്ലോബൽ പബ്ലിക് സ്കൂൾ പറയുന്നു. തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നത്. പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. മരിച്ച കുട്ടിയുടെ മാതാപിതാക്കളുമായി സ്കൂൾ അധികൃതർ സംസാരിച്ചിരുന്നു. അവർ കൈമാറിയ സ്ക്രീൻഷോട്ടുകൾ അടക്കമുള്ള തെളിവുകൾ സ്കൂൾ അധികൃതർ തന്നെ പൊലീസിന് നൽകി.
![]()
