കോഴിക്കോട് : കോഴിക്കോട് താമരശ്ശേരി വേനക്കാവിൽ മകൻ അമ്മയെ വെട്ടിക്കൊന്ന സംഭവത്തിൽ മകന്റെ മൊഴി പുറത്ത്. ജന്മം നൽകിയതിനുള്ള ശിക്ഷ താൻ നടപ്പാക്കി എന്നാണ് മകൻ ആഷിഖ് പറഞ്ഞത്. നാട്ടുകാർ പിടികൂടി ആഷിഖിനെ പൊലീസിൽ ഏൽപ്പിക്കുമ്പോൾ ആയിരുന്നു പ്രതി ഇക്കാര്യം പറഞ്ഞത്. താമരശ്ശേരി പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതിയിപ്പോൾ. ലഹരിക്കടിമയായതിനാൽ ഇയാളുടെ വിശദ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.
അടിവാരം മുപ്പതേക്ര കായിക്കൽ സുബൈദയെയാണ്( 53) ഏക മകനായ ആഷിഖ് (24) കൊടുവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ സഹോദരി സക്കീന ജോലിക്ക് പോയ സമയത്താണ് കൊലപാതകം നടന്നത്.കഴിഞ്ഞ കുറച്ചു നാളുകളായി സുബൈദയും മകൻ ആഷിഖും സഹോദരി സക്കീനയുടെ ചോയിയോടുള്ള വീട്ടിലാണ് കഴിയുന്നത്. അയൽ വീട്ടിലെത്തി തേങ്ങ പൊളിക്കുവാൻ ആണെന്ന് പറഞ്ഞു കൊടുവാൾ വാങ്ങിക്കുകയും തുടർന്ന് വീടിനകത്ത് കയറി സുബൈദയെ പലതവണ കഴുത്തിൽ വെട്ടുകയുമായിരുന്നു. ഡൈനിംഗ് ഹാളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു സുബൈദ. ആശുപത്രിയിലെത്തിക്കും മുന്നേ സുബൈദ മരിച്ചിരുന്നു .
കോളേജിൽ ചേർന്ന ശേഷമാണ് ആഷിക് മയക്കുമരുന്നിന് അടിമയായതെന്ന് സുബൈദയുടെ സഹോദരി സക്കീന പറയുന്നു.
![]()
