റിയാദ്: 2034 ലോകകപ്പ് ഫുട്ബാള്‍ വേദിയായി സൗദി അറേബ്യയെ ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ച ആഘോഷ തിമിർപ്പിൽ സൗദി അറേബ്യ.ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ (ഡിസംബര്‍ 11 മുതല്‍ 14 വരെ) രാജ്യവ്യാപകമായുള്ള ആഘോഷത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത് .റോഡുകൾക്കിരുവശവും ദേശീയ പതാകകൾ അലങ്കരിച്ചു വർണ്ണാഭമാക്കി.റിയാദില്‍ ഇന്നലെ രാത്രി 8.30ന് കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റില്‍ ആകാശത്ത് ഡ്രോണ്‍ ഷോ അരങ്ങേറി. 8.34 ന് കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റ്, ബോളിവാഡ്, അല്‍ ഫൈസലിയ ടവര്‍, മജ്ദൂല്‍ ടവര്‍, അല്‍ രാജ്ഹി ടവര്‍, മിനിസ്ട്രി ഓഫ് ട്രാന്‍സ്പോര്‍ട്ട് ടവര്‍, ബഗ്ലഫ് കിങ് ഫഹദ് സ്റ്റേഡിയം, മൂണ്‍ ടവര്‍, മഹദ് അക്കാദമി എന്നിവിടങ്ങളില്‍ മാനത്ത് വിസ്മയമൊരുക്കിയ കരിമരുന്ന് പ്രയോഗമുണ്ടായി.
ശനിയാഴ്ച വരെ വൈകിട്ട് 5.15 മുതല്‍ രാത്രി 11 വരെ ബോളിവാഡ് സിറ്റി, ലൈസന് വാലി, റോഷന് ഫ്രന്റ, ബുജൈരി ടെറസ് എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ പങ്കെടുക്കുന്ന വലിയ ആഘോഷ പരിപാടികള്‍ അരങ്ങേറും. ഇന്ന് (വ്യാഴം) ഉച്ചക്ക് രണ്ട് മുതല്‍ കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട്, ബഗ്ലഫ് കിങ് ഫഹദ് സ്റ്റേഡിയം, കിങ് ഫഹദ് റോഡ് എന്നിവിടങ്ങളില്‍ എയര്‍ ഷോയും നടക്കും

![]()
