മനാമ :വോയ്സ് ഓഫ് ആലപ്പിയുടെ 2025 -2026 സംഘടന തിരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി സൽമാബാദ് ഏരിയക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൽമാബാദിലെ റൂബി ഹോട്ടലിൽ നടന്ന ജനറൽ ബോഡി യോഗം വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് സജീഷ് സുഗതൻ അധ്യക്ഷനായ പൊതുയോഗത്തിന് ഏരിയ സെക്രട്ടറി വിനേഷ് കുമാർ സ്വാഗതം ആശംസിച്ചു. രണ്ട് വർഷത്തെ വോയ്സ് ഓഫ് ആലപ്പിയുടെ പ്രവർത്തനങ്ങൾ അടങ്ങിയ റിപ്പോർട് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ധനേഷ് മുരളി അവതരിപ്പിച്ചു . 2022 -2024 വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും ഏരിയ സെക്രട്ടറി വിനേഷ് കുമാർ അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ: സജീഷ് സുഗതൻ (പ്രസിഡന്റ്), വിനേഷ് കുമാർ (സെക്രട്ടറി), അവിനാഷ് അരവിന്ദ് (ട്രഷറർ), അനന്ദു സി.ആർ (വൈസ് പ്രസിഡന്റ്), ജിഷ്ണു ദേവ് സുദർശൻ (ജോയന്റ് സെക്രട്ടറി). സൽമാബാദ് ഏരിയയിൽ നിന്നുള്ള സെൻട്രൽ കമ്മിറ്റി പ്രതിനിധിയായി അരുൺ രത്നാകരൻ തിരഞ്ഞെടുക്കപ്പെട്ടു. കൃഷ്ണകുമാർ, ബെന്നി രാജു, രഘുനാദ് പി.ജെ, രാജേന്ദ്രൻ പിള്ള, പ്രവീൺ കുമാർ, സന്ദീപ് ശാർങ്ധരൻ എന്നിവരാണ് ഏരിയ എക്സിക്യൂട്ടിവ് അംഗങ്ങൾ. തിരഞ്ഞെടുപ്പ് നടപടികൾക്ക് ഇലക്ഷൻ കമ്മിറ്റി പ്രതിനിധികളായ സിബിൻ സലിം, ധനേഷ് മുരളി, ബോണി മുളപ്പാംമ്പള്ളി എന്നിവർ നേതൃത്വം നൽകി. സൽമാബാദ്, ടുബ്ലി, സെഹ് ല, ആലി ഏരിയയിലുള്ള ആലപ്പുഴ ജില്ലക്കാരായ ബഹ്റൈൻ പ്രവാസികൾക്ക് വോയ്സ് ഓഫ് ആലപ്പിയിൽ അംഗമാകാൻ 3640 5079 (വിനേഷ്), 3848 4566 (സജീഷ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം
![]()
