സമകാലിക വിഷയങ്ങൾ തിരഞ്ഞെടുക്കുകയും അത് തന്മയത്വത്തോടെ പൊതുവേദിയിൽ അവതരിപ്പിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുക എന്നത് ഏതൊരു കലാകാരി/ കാരന്മാരുടെയും കഴിവിനെയും ആ വിഷയത്തോടുള്ള ശക്തമായ സമീപനത്തെയും ആണ് സൂചിപ്പിക്കുന്നത്.
ന്യൂനപക്ഷ വിരുദ്ധ ഫാസിസ്റ്റ് നിയമത്തിനെതിരെ ശക്തമായി നിലകൊള്ളുകയും സാധാരണ ജനങ്ങൾക്കിടയിൽ സി. എ.എ വിരുദ്ധ ബോധവൽക്കരണം നടത്തുകയും ചെയ്ത മനുഷ്യാവകാശ പ്രവർത്തക കൂടിയായ ഗുൽഫിഷ ഫാത്തിമ ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജാമ്യം പോലും നിഷേധിച്ച് കഴിഞ്ഞ നാലു വർഷമായി തീഹാർ ജയിലിൽ കഴിയുന്ന വിദ്യാർത്ഥിനി ഗുൽഫിഷ ഫാത്തിമയെ മറവിക്ക് വിട്ടുകൊടുക്കാതെ പൊതു ബോധത്തിന്റെ ഓർമ്മയിൽ ശക്തമായി നിലനിർത്തുകയും ചെയ്ത എറണാകുളം
ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ ഫറഹ് ഫാത്തിമക്കും സഹപാഠികളായ ആർദ്ര,ആതിര, ലാവണ്യ,ഹിമയ, ഗൗസല്യ, ഫ്ളമി, റിസാന, ഭാവന, മിസ്രിയ,സ്ക്രിപ്റ്റ് ഡയറക്ഷൻ നടത്തിയ സ്വപ്നേഷ് ബാബു. കൊച്ചിയിലെ നാടക പ്രവർത്തകരായ സ്വപ്നേഷ് ബാബു, സി എസ് വിഷ്ണുരാജ്, സൈറ സംഗമിത്ര, സാബു,കെ മാധവൻ ഉമേഷ്,ബാബു,മാഹി, ജോ,ജെഫി,പൊന്നൻ വർഗീസ്, പ്രവീൺ,ടിടി ശിവരാജ്, മാർട്ടിൻ, സതീഷ് ബാബു, വിഷ്ണു,രാജേഷ്, എന്നിവർക്കും പ്രോത്സാഹനമായി കൂടെ നിന്ന് കുട്ടികളുടെ രക്ഷിതാക്കൾക്കും അധ്യാപകർക്കും നാടക സുഹൃത്തുക്കളെയും എത്ര പ്രശംസിച്ചാലും മതിയാവില്ല.
പതിനഞ്ചു വർഷത്തോളം സൗദിയിലെ ബത്ഹയിൽ പ്രവാസിയായിരുന്ന സിയാദിന്റെയും, ഷാനിബായുടെയും മൂന്നു മക്കളിൽ ഏക പെൺ തരിയാണ് ഫറഹ് ഫാത്തിമ, ഫർദീൻ, ഫാസ് എന്നിവരാണ് സഹോദരങ്ങൾ
![]()
