ആലപ്പുഴ : ആലപ്പുഴ കളര്‍കോട് ഇന്നലെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച മെഡിക്കള്‍ വിദ്യാര്‍ഥികള്‍ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നല്കി സഹപാഠികളും അധ്യാപകരും. .കുട്ടികൾ പൊട്ടിക്കരഞ്ഞു കൊണ്ട് തങ്ങളുടെ സുഹൃത്തുക്കൾക്ക് യാത്ര മൊഴി നൽകിയത് ഹൃദയഭേദകമായ കാഴ്ച ആയിരുന്നു .കാമ്പസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹങ്ങള്‍ കാണാന്‍ നിരവധിയാളുകളാണ് തടിച്ചുകൂടി. പാലക്കാട് സ്വദേശി ശ്രീദീപ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരുടെ മരിച്ചത്.
ഇന്നലെ രാത്രി 9 മണിയോടെയാണ് നാാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ അപകടം ഉണ്ടായത്.കളര്‍കോട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി ഇടിച്ചുകയറി അപകടമുണ്ടായത്. കാറില്‍ 11 പേരാണ് ഉണ്ടായിരുന്നത്. ഒരാള്‍ സംഭവസ്ഥലത്തും നാല് പേര് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പോസ്റ്റ്മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ ക്യാമ്പസിലെത്തിച്ചത്.മെഡിക്കല്‍ കോളേജിലെ സെന്‍ട്രല്‍ ലൈബ്രറി ഹാളിലാണ് പൊതുദര്‍ശനം.ആരോഗ്യമന്ത്രി വീണാ ജേര്‍ജ്, മന്ത്രിമാരായ സജി ചെറിയാന്, പി പ്രസാദ്, എംഎല്‍എ ചിത്തരഞ്ജന് തുടങ്ങിയവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അര്പ്പിച്ചിച്ചിരുന്നു.
പൊതുദര്‍ശനത്തിന് ശേഷം മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ അവരവരുടെ വീടുകളില്‍ എത്തിക്കും. പാലാ മറ്റക്കരയിലെ വീട്ടില്‍ നാളെ ഉച്ചയ്ക്ക് ആയിരിക്കും ദേവാനന്ദിന്റെ സംസ്കാരം.ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ ഖബറടക്കം എറണാകുളം ടൗണ്‍ ജുമാ മസ്ജിദില്‍ നടക്കും. കോട്ടയം പൂഞ്ഞാര്‍ സ്വദേശി ആയുഷിന്റെ സംസ്കാരം കുടുംബ വീടായ ആലപ്പുഴ കാവാലത്ത് നാളെ രാവിലെ 10ന് നടത്തും.
ആലപ്പുഴ ദേശീയപാതയിൽ കളർകോട് വാഹനാപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്വാർത്ഥികൾ മരണപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

![]()
