പാലക്കാട്: നവമ്പർ 20 ന് നടക്കുന്ന പാലക്കാട് ഉപതെരെത്തെടുപ്പിൽ UDF സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിനെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രവാസി പോഷക സംഘടനയായ ഇൻകാസ് യുഎഇ നാഷണൽ കമ്മിറ്റി യുടെ പാലക്കാട് ഡിസിസി ഓഡിറ്റോറിയത്തിൽ ചേർന്ന സ്പെഷൽ കൺവെൻഷൻ ആദ്യാർത്ഥിച്ചു.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കും വിലകയറ്റത്തിനും തൊഴിലില്ലായ്മക്കും വർഗ്ഗീയ പ്രീണനത്തിനും പ്രവാസി ദ്രോഹ നടപടികൾക്കുമെതിരായ വിധിയെഴുത്താവും ഉപതെരെഞ്ഞെടുപ്പ് ഫലങ്ങൾ എന്നു യോഗം വിലയിരുത്തി. ഉത്തരേന്ത്യയിൽ കണ്ടു വരുന്ന പദവികൾക്കായി “ആയറാം ഗയറാം” സംസ്കാരം കേരളത്തിൽ കൊണ്ടു വരാനുള്ള നീക്കം തുടക്കത്തിൽ തന്നെ അവസാനിപ്പിക്കണം.
ഇൻകാസ് പ്രസിഡണ്ട് നുനിൽ അസീസ് അദ്ധ്യക്ഷത വഹിച്ച യോഗം ഡിസിസി പ്രസിഡണ്ട് എ.തങ്കപ്പൻ ഉൽഘാടനം ചെയ്തു. ഉപതെരെഞ്ഞെടുപ്പുകളിൽ ഇൻകാസ് സാന്നിധ്യം കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി ജനങ്ങളുടെ മനസ്സിൽ ഇടം നേടാൻ ഇൻകാസിനു കഴിഞ്ഞിട്ടുണ്ട്. നിങ്ങളുടെ അഭ്യർത്ഥന ജനങ്ങൾ അംഗീകരിക്കും അദ്ദേഹം പറഞ്ഞു.
ഇൻകാസ് ജനറൽ സെക്രട്ടറി കെ.സി അബൂബക്കർ സ്വാഗതം ആശംസിച്ചു. മുൻമന്ത്രി ഡൊമിനിക് പ്രസന്റെഷൻ, കെ.പിസിസി ജനൽ സെക്രട്ടി ബി. അബ്ദുൾ മുത്തലിബ്, സംസ്ഥാന യൂത്ത് കോൺഗ്രസ്സ് നേതാക്കളായ അബിൻ വർക്കി, അബ്ദുൾ റഷീദ്, ഇൻകാസ് നേതാക്കളായ വൈ. എ റഹിം, എൻ.പി രമചന്ദ്രൻ, സുഭാഷ്, ബി.എ നാസർ, ഷാജി കാസ്മി,സന്തോഷ് പയ്യന്നൂർ, അൻസാർ, മജീദ്,സുബൈർ,അലി അക്ബർ, അഡ്വ: നസറുദ്ദീൻ, എം.വി ആർ മേനോൻ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാവ മാളിയേക്കൽ, പ്രവാസി കോൺഗ്രസ്സ് നേതാവ് ഷംസുദ്ദീൻ, തുടങ്ങിയവർ പ്രസംഗിച്ചു. ഇൻകാസ് പാലക്കാട് ജില്ലാ പ്രസിഡണ്ട് ഉസ്മാൻ ചൂരക്കോട് നന്ദി രേഖപ്പെടുത്തി.പ്രവാസികളും മുൻപ്രവാസികളുമായി നൂറു കണക്കിനാളുൾ കൺവെൻഷനിൽ പങ്കെടുത്തു.
![]()
