നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയത്തിലെ അന്യായമായ വർധന നീതിക്ക് നിരക്കാത്തതും പ്രവാസികളോടുള്ള മുൻ സർക്കാരിന്റെ വഞ്ചനയാണ് . സർക്കാർ പ്രവാസികളുടെ ചികിത്സാ സുരക്ഷ ലക്ഷ്യമിട്ട് കൊണ്ടുവന്ന ക്ഷേമപദ്ധതിയെ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കുവേണ്ടി അട്ടിമറിക്കാനുള്ള നീക്കമാണ് നടന്നത്.
പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ചികിത്സാച്ചെലവിന് ആശ്വാസം നൽകുകയും സാധാരണക്കാരായ പ്രവാസികൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകേണ്ടത് പ്രവാസികളുടെ ക്ഷേമം മുൻ സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു ഈ പദ്ധതി. ഉയർന്ന ചികിത്സാച്ചെലവ് കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ തകർക്കുന്ന സാഹചര്യത്തിൽ, താങ്ങാവുന്ന പ്രീമിയത്തിൽ ചികിത്സാപരിരക്ഷ ലഭ്യമാക്കിയത് പ്രവാസികൾക്ക് വലിയ പ്രതീക്ഷയാണ് നൽകിയത്.
സർക്കാരിനെ വിശ്വാസിച്ചാണ് നിരവധി പ്രവാസികൾ സ്വകാര്യ ഇൻഷുറൻസ് മുൻഗണന പരിരക്ഷ ഉപേക്ഷിച്ച് നോർക്ക ഇൻഷുറൻസിൽ അംഗങ്ങളായത്. അത്തരത്തിലുള്ളവർക്ക് ഇരട്ടപ്രഹരമാണ് ഇപ്പോഴത്തെ നിരക്ക് വർധന. നോർക്കയുടെ ഉയർന്ന പ്രീമിയം താങ്ങാനാവാതെയും പഴയ സ്വകാര്യ പോളിസിയിലേക്ക് മുൻ വ്യവസ്ഥകളിൽ തിരിച്ചുപോകാനാകുമെന്ന ഉറപ്പില്ലാതെയും ഇവർ പ്രതിസന്ധിയിലാകുകയാണ്. സർക്കാർ പിന്തുണയുള്ള ക്ഷേമപദ്ധതിയെ വിശ്വസിച്ചവരെ ഇത്തരത്തിൽ ദുരിതത്തിലാക്കുന്നത് അംഗീകരിക്കാനാവില്ല.
പുറത്തുവന്ന നിരക്കുപട്ടിക പ്രകാരം അഞ്ചുലക്ഷം രൂപയുടെ വ്യക്തിഗത ചികിത്സാപരിരക്ഷയ്ക്ക് 51–60 പ്രായവിഭാഗത്തിൽ 21,722 രൂപയും 61–70 വിഭാഗത്തിൽ 28,326 രൂപയും 71–80 വിഭാഗത്തിൽ 48,279 രൂപയുമാണ് ആവശ്യപ്പെടുന്നത്. ഇതേ തുകയുടെ കുടുംബ ചികിത്സാപരിരക്ഷയ്ക്ക് യഥാക്രമം 35,664 രൂപയും 44,718 രൂപയും 77,773 രൂപയുമാണ് നിരക്ക്. കുറഞ്ഞ വരുമാനക്കാരെയും വിരമിച്ച പ്രവാസികളെയും സംബന്ധിച്ചിടത്തോളം ഇത് താങ്ങാനാവാത്ത ബാധ്യതയാണ്.
ചികിത്സാപരിരക്ഷ ഏറ്റവും ആവശ്യമായ പ്രവാസികൾക്കും അവരുടെ കുടുംബത്തിനും പ്രീമിയം കുത്തനെ ഉയർത്തുന്നത് അനീതിയാണ്. ജീവിതത്തിന്റെ നല്ലൊരു പങ്ക് വിദേശത്ത് അധ്വാനിച്ച് കുടുംബത്തെയും നാടിനെയും പിന്തുണച്ചവരുടെ ആരോഗ്യസുരക്ഷയെ വിപണിയുടെ താൽപര്യങ്ങൾക്ക് വിട്ടുകൊടുക്കരുത്. ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന ആശ്വാസവും സുരക്ഷയുമാകണം ക്ഷേമപദ്ധതിയുട മാനദണ്ഡം.
അന്യായമായ പ്രീമിയം വർധന പിൻവലിക്കുക, ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയിലൂടെ പ്രവാസിക്ഷേമം സംരക്ഷിക്കുക, മുതിർന്നവർക്കും കുറഞ്ഞ വരുമാനക്കാർക്കും സർക്കാർ സഹായത്തോടെ താങ്ങാവുന്ന നിരക്ക് ഉറപ്പാക്കുക. നിലവിലെ അംഗങ്ങളുടെ പരിരക്ഷ മുടങ്ങാതെ പോളിസി പുതുക്കാനുള്ള അവസരമൊരുക്കണമെന്നും പ്രവാസി സംഘടനകളുമായി ചർച്ച നടത്തി ആശങ്കകൾ പരിഹരിക്കണമെന്നും പ്രവാസികൾക്ക് വേണ്ടി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നു.
നോർക്ക ഇൻഷുറൻസ് പ്രീമിയം വർധന പ്രവാസികളോടുള്ള ഇൻഷുറൻസ് കമ്പനിയുടെ വഞ്ചനയാണ്. മുൻ സർക്കാർ ദീർഘവീക്ഷണത്തോടെ കരാർ അടിസ്ഥാനത്തിൽ പദ്ധതികൾ നടപ്പിലാക്കത്തത് ഇൻഷുറൻസ് കമ്പനി ഇപ്പോൾ മുതലെടുത്തു. ഈ അവസരത്തിൽ പ്രവാസികളും പ്രവാസികളിലൂടെ ഉപജീവനം ചെയ്യുന്ന ഏറ്റവും കൂടുതൽ കുടുംബങ്ങളുള്ള കേരളത്തിൽ സർക്കാർ സൗജന്യ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി എത്രയും വേഗം പ്രാബല്യത്തിൽ വരുത്തുവാൻ നടപടികൾ സ്വീകരിക്കണം.
നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയത്തിലെ അന്യായമായ നിലവിലുള്ള നിരക്ക് വർധന നീതിക്ക് നിരക്കുന്നതല്ല. സർക്കാർ പ്രവാസികളുടെ ചികിത്സാ സുരക്ഷ ലക്ഷ്യമിട്ട് കൊണ്ടുവന്ന ക്ഷേമപദ്ധതിയെ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കുവേണ്ടി അട്ടിമറിക്കാനുള്ള നീക്കമാണ് മുൻ സർക്കാരിന്റെ ഭാഗത്തുനിന്നും ദീർഘവീക്ഷണം ഇല്ലാത്ത കരാറിലൂടെ സംഭവിച്ചത്. കെഎസ്ഇബി വൈദ്യുതി വാങ്ങുന കരാറിന്റെ കാര്യങ്ങളിലും ഇതേ അട്ടിമറിയാണ് മുൻ സർക്കാർ നടത്തിയത്.
കേരള മുഖ്യമന്ത്രിക്കും നോർക്ക ഭരണ സമിതിക്കും നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ വിഷയത്തിൽ നീതിപൂർവമായ അന്വേഷണം നടത്തി നീതി നടപ്പാക്കാൻ നിവേദനം നൽകിയതായി പവിത്രം വെൽഫെയർ ഫൗണ്ടേഷന്റെ ഫൗണ്ടർ പീറ്റർ വർഗ്ഗീസ് അറിയിച്ചു.
