പാലക്കാട് :തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം. അനീഷിൻ്റെ ഭാര്യാ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് കുമാർ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിനൊപ്പം 50,000 രൂപ പിഴയൊടുക്കണം. പാലക്കാട് ജില്ലാ സെഷൻസ് കോടതി ജഡ്ജി ആർ. വിനായക റാവു ആണ് വിധി പറഞ്ഞത്. കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി വിധി. അനീഷിൻ്റെ ഭാര്യാ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് കുമാർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി ഈ മാസം 25-ന് പ്രഖ്യാപിച്ചിരുന്നു.
2020 ക്രിസ്മസ് ദിനത്തിലായിരുന്നു ഹരിതയെ പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് എന്ന അപ്പു കൊല്ലപ്പെട്ടത്. വിവാഹത്തിന്റെ 88-ാം നാളിലായിരുന്നു കൊലപാതകം
![]()
