റിയാദ്: മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് സൗദിയിൽ ഏകീകൃത ചാർജിങ് പോർട്ട് ആക്കാനുള്ള നടപടികൾക്കായി ഒരുങ്ങുന്നു. 2025 ജനുവരി 1 മുതൽ ഈ നിയമം നിലവിൽ വരും.
കമ്മ്യൂണിക്കേഷൻസ് ആൻഡ് സ്പേസ് ടെക്നോളജി കമ്മീഷനും സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷനും ചേർന്നാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. ഉപഭോക്താക്കൾക്ക് ഒന്നിലധികം ചാർജറുകൾ വാങ്ങേണ്ടി വരില്ല ഇനി. ഇലക്ട്രോണിക് മാലിന്യം കുറയ്ക്കുന്നതിനും ഈ ഒറ്റ ചാർജർ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.
മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ, ഡിജിറ്റൽ ക്യാമറകൾ എന്നിവയ്ക്കെല്ലാം ഇനി ‘യുഎസ്ബി ടൈപ്പ്-സി’ പോർട്ട് നിർബന്ധമായിരിക്കും. 2026 ഏപ്രിൽ 1 മുതൽ ലാപ്ടോപ്പ് കമ്പ്യൂട്ടറുകൾക്കും ഈ നിയമം ബാധകമാകും
![]()
