ജിദ്ദ :തനിമ വെസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അധ്യാപകർക്കായി പരിശീലന കളരി സംഘടിപ്പിച്ചു.ജിദ്ദ, യാമ്പു, അബഹ, മക്ക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള മദ്രസ അധ്യാപകര്‍ക്കായാണ് രണ്ടു ദിവസങ്ങളിലായി പരിശീലന പരിപാടി സംഘടിപ്പിച്ചത്.ജിദ്ദയിലെ ഇമാം അല്‍ ബുഖാരി ഇന്‍സ്റ്റിറ്യൂട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാല തനിമ കേന്ദ്ര കൂടിയാലോചനാ സമിതിയംഗം എസ്.എം നൗഷാദ് ഉദ്ഘാടനം ചെയ്തു. ഇന്റിഗ്രേറ്റഡ് എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഇന്ത്യ (ഐ.ഇ.സി) സി.ഇ.ഒ യും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.ബദീഉസ്സമാന്, കൊടുവള്ളി ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകനും ടെക്സ്റ്റ് ബുക്ക് ഡെവലപ്മെന്റ് കൗണ്‍സില്‍ (കേരള ഗവണ്മെന്റ്) അംഗവും കേരള മദ്രസ എഡ്യുക്കേഷന്‍ ബോര്‍ഡ് മുന്‍ ഡയറക്ടറുമായ ഡോ. സുഷീര്‍ ഹസന് എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്കി.
തനിമ വെസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് ഫസല്‍ കൊച്ചി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തനിമ പ്രൊവിന്‍സ് കൂടിയാലോചനാ സമിതി അംഗം മുഹമ്മദ് അലി പട്ടാമ്പി ശില്പശാലക്ക് നേതൃത്വം നല്കി. അബ്ദുസുബഹാന് ഖിറാഅത്ത് നടത്തി. കെ.കെ.നിസാര്‍ സ്വാഗതം പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഡോ.ബദീഉസ്സമാന്, ഡോ. സുഷീര്‍ ഹസന്, മുഹമ്മദലി പട്ടാമ്പി, സഫറുള്ള മുല്ലോളി എന്നിവര്‍ വിതരണം ചെയ്തു. ഡോ.ബദീഉസ്സമാന്, ഡോ. സുഷീര്‍ ഹസന് എന്നിവര്‍ക്കുള്ള തനിമയുടെ ഉപഹാരം ഫസല്‍ കൊച്ചി സമ്മാനിച്ചു.
![]()
