ലേബനോൻ :തെക്കന്‍ ലെബനനിലെ യുഎന്‍ സമാധാന സേനാ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം. മൂന്ന് പ്രധാന യുഎന്‍ കേന്ദ്രങ്ങള്‍ക്കുനേരെയാണ് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്. ഇറ്റാലിയന്‍ പ്രതിരോധവകുപ്പ് മന്ത്രി ആക്രമണങ്ങളെ അപലപിച്ചു.
യുഎന്‍ സമാധാന സേനാംഗങ്ങള്‍ ഉപയോഗിക്കുന്ന വാച്ച് ടവര്‍ ഇസ്രയേല്‍ സേന നശിപ്പിച്ചെന്നാണ് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുഎന്‍ കേന്ദ്രങ്ങള്‍ക്കുനേരെ മൂന്ന് ആക്രമണങ്ങള്‍ നടന്നതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണങ്ങളില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. മറ്റ് രണ്ട് ആക്രമണങ്ങളിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല.
![]()
