ജിദ്ദ: ഒ ഐ സി സി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന് വര്‍ണ്ണാഭമായ തുടക്കം. റഫാ വാട്ടര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യാസര്‍ മുഹമ്മത് ബറകാത്ത് അല്‍ ജിദാനി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറിയും വക്താവുമായ കെപി നൗഷാദലി മുഖ്യാതിഥിയായിരുന്നു. ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കല്‍ അധ്യക്ഷത വഹിച്ചു. ദാദാഭായ് ട്രാവല്‍ റീജ്യണല്‍ മാനേജര്‍ മുഹമ്മ്ദ അബൂബക്കര്‍, കെഎംസിസി പ്രസിഡണ്ട് അബൂബക്കര്‍ അരിമ്പ്ര, നവോദയ പ്രസിഡണ്ട് കിസ്മത്ത് മമ്പാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഒഐസിസി ജന: സെക്രട്ടറി അസ്ഹാബ് വര്‍ക്കല സ്വാഗതവും ജന: കണ്‍വീനര്‍ ആസാദ് പോരൂര്‍ നന്ദിയും പറഞ്ഞു. മിര്‍സ ശരീഫ്, സോഫിയ സുനില്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചു.
വ്യഴാഴ്ച നടന്ന പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ ജൂനിയര്‍ വിഭാഗത്തില്‍ ജെ.എസ്.സി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ടീം ബദര്‍ തമ്മാമിനെ പരാജയപ്പെടുത്തി സെമിഫൈനലില്‍ പ്രവേശിച്ചു. സീനിയര്‍ വിഭാഗത്തില്‍ റോയല്‍ ട്രാവെല്‍സ് റുമിക്കോ എഫ്സി ജിദ്ദ മത്സരം സമനിലയിലായതോടെ ട്രൈബ്രേക്കറിലൂടെ റോയല്‍ ട്രാവല്‍സ് വിജയികളായി. റീം അല്‍ ഉല യാമ്പു എഫ്സി എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഫ്രണ്ട്സ് എഫ്സി യുണൈറ്റഡ്നെ പരാജയപ്പെടുത്തിയും, ഡസ്ക്കോ പാക്ക് യെല്ലോ ആര്‍മി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കണ്ട്രോള് സ്റ്റേജ് സില്‍വര്‍ സ്റ്റാര്‍ എഫ്.സിയെയും, ബിറ്റ് ബോള്‍ട്ട് ഷറഫിയ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അബീര്‍ സലാമതെക്ക് എഫ്സി ടീമിനെയും പരാജയപ്പെടുത്തി രണ്ടാം റൗണ്ടില്‍ കടന്നു. പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ ജൂനിയര്‍ വിഭാഗത്തില്‍ ജെ.എസ്.സിയുടെ മുഹമ്മദിനെയും, സീനിയര്‍ വിഭാഗത്തില്‍ യഥാക്രമം റിയാദ്, രാഹുല്‍ കണ്ണന്, ഫാസില്‍, നസീഫ് എന്നിവരെയും പ്ലയെര്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.
വെള്ളിയാഴ്ച്ച നടന്ന രണ്ടാംദിന മത്സരങ്ങളില്‍ വെറ്ററന്‍സ് വിഭാഗത്തില്‍ ഡെക്സോ പാക്ക് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ജെ.എസ്.സി ഷീറ ലത്തീനെയും, എന്‍.എഫ്.സി ജിദ്ദ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഏഷ്യന്‍ ടൈംസ് റോയല്‍ ഫ്രണ്ട്സ്നെയും പരാജയപ്പെടുത്തി സെമിഫൈനലില്‍ പ്രവേശിച്ചു. സീനിയര്‍ വിഭാഗത്തിലെ രണ്ടാംപാദ മത്സരങ്ങളില്‍ ശബാബ് ഇന്റര്‍നാഷണല്‍ ട്രേഡിങ്ങ് ഏകപക്ഷീയമായ ഒരു ഗോളിന് റോയല്‍ ട്രാവെല്‍സിനെ പരാജയപ്പെടുത്തി, റീം അല്‍ ഉല യാമ്പു എഫ്സിയും റഹ്മത്ത് മക്ക ഹോട്ടല്‍ ന്യൂകാസില്‍ സെവന്‍സും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ കലാശിച്ചതോടെ ട്രൈബ്രേക്കറിലേക്കു കടന്നു. ട്രൈബ്രേക്കറിലും തുല്യത കൈവരിച്ചതോടെ ടോസിലൂടെ റീം അല്‍ ഉല യാമ്പു എഫ്.സി ടോസിലൂടെ വിജയികളായി. ഫ്രണ്ട്സ് ഡെക്സോ പാക്ക് യെല്ലോ ആര്‍മി എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് പാലസ് റെസ്റ്ററന്റ് നഹ്ദ ഡിഫെന്ഡേര്സ്നെയും, ബിറ്റ് ബോള്‍ട്ട് ഷറഫിയ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഫൈസലിയ എഫ്സി ടീമിനെയും പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു.
രണ്ടാംദിന മത്സരങ്ങളില്‍ വെറ്ററന്‍സ് വിഭാഗത്തില്‍ ഷറഫു, ഹാഷിം എന്നിവരെയും സീനിയര്‍ വിഭാഗത്തില്‍ യഥാക്രമം മുഹമ്മദ് റാസി, ഗോകുല്‍, ഉവൈസ്, ജിബിന്‍ വര്‍ഗീസ് എന്നിവരെയും പ്ലയെര്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു. റഫാ വാട്ടര്‍ ജനറല്‍ മാനേജര്‍ പീറ്റര്‍ രാജ്, ഫവാസ് മുത്തു (ഗ്ലോബ് ലോജിസ്റ്റിക്സ്), നിസാര്‍ അഹമ്മദ് (എക്യുചെഫ്), അബ്ദു നാഫി (യുപിസി വേള്‍ഡ്), തമനും (ഫ്രണ്ടി പേ), അയ്യൂബ് മാസ്റ്റര്‍ (സിഫ്), ഷിബു തിരുവനന്തപുരം (നവോദയ), ഇസ്മായില്‍ മുണ്ടക്കുളം (കെഎംസിസി), കബീര്‍ കൊണ്ടോട്ടി (ഇന്ത്യന്‍ മീഡിയ ഫോറം) തുടങ്ങി സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ഒഐസിസി നേതാക്കളായ സഹീര്‍ മാഞ്ഞാലി, രാധാകൃഷ്ണന് കാവുമ്പായ്, അലി തേക്കുതോട്, അഷ്റഫ് അഞ്ചാലന്‍, അനില്‍കുമാര്‍ പത്തനംതിട്ട, മനോജ് മാത്യു, മുജീബ് തൃത്താല, ഷൗക്കത്ത് പരപ്പനങ്ങാടി, ജലീഷ് കാളികാവ്, അബ്ദുല്‍ ഖാദര്‍ ആലുവ, ഫിറോസ് പോരൂര്‍, ജംഷി കൊട്ടപ്പുറം, അന്‍വര്‍ വല്ലാഞ്ചിറ, സമീര്‍ കാളികാവ്, മുസ്തഫ ചേളാരി, ഷഫീഖ് പട്ടാമ്പി, കെസി ശരീഫ്, എന്‍. സൈദലവി, അബുബക്കര്‍ സിദ്ദീഖ്, കുഞ്ഞാന് പൂക്കാട്ടില്‍, ഒഐസിസി ജില്ലാ പ്രസിഡണ്ടുമാര്‍, ഭാരവാഹികള്‍ നേതൃത്വം നല്കി.
ഖാലിദ് ബിന്‍ വലീദ് റോഡിനടുത്തുള്ള ഒളിംപ്യ റിയല്‍ കേരള സ്റ്റേഡിയത്തില്‍ (10 ഒക്ടോബര്‍) വൈകു. 8 മണിക്ക് സെമി ഫൈനല്‍ മത്സരങ്ങളും വെള്ളി (11 ഒക്ടോബര്‍) ഫൈനല്‍ മത്സരങ്ങളും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിജയികള്‍ക്ക് റഫാ വാട്ടര്‍ വിന്നേഴ്സ് ട്രോഫിയും ആറായിരം റിയാല്‍ പ്രൈസ് മണിയും റണ്ണേഴ്സിന് ദാദാ ഭായ് ട്രാവല്‍ ട്രോഫിയും മൂവായിരം റിയല്‍ പ്രൈസ് മണിയും ലഭിക്കും. കൂടാതെ പൊതുജനങ്ങള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുമൊരുക്കിയതായി സംഘാടകർ അറിയിച്ചു.
![]()
