റിയാദ് :പി വി അൻവറിന്റെ നിലപാടിൽ മന്ത്രിസഭക്കും ഇടതുപക്ഷ മുന്നണിക്കും വ്യത്യസ്ത അഭിപ്രായമില്ലന്നു ധനമന്ത്രി കെ എൻ ബാലഗോപാൽറിയാദിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സി പി എം നോട് ഒപ്പം നിന്ന് കൊണ്ട് ഇടതു മുന്നണിയെ ദുർബലപ്പെടുത്താൻ അനുവദിക്കില്ല.സി പി ഐ ക്കും അഭിപ്രായ വ്യത്യസമില്ലെന്നു കെ എസ് എഫ് എ പ്രവാസി ചിട്ടിയുടെ പ്രചരണാർത്ഥം സൗദി സന്ദർശന വേളയിൽ റിയാദിൽ എത്തിയ മന്ത്രി വ്യക്തമാക്കി. എ ഡി ജി പി യുടെ വിഷയത്തിൽ അന്വേഷണ റിപ്പോർട്ട് പഠിച്ചു ആവശ്യമായ നിലപാടുകളും നടപടികളും എടുക്കും എന്നാ കാര്യത്തിൽ ആർക്കും സംശയം വേണ്ട.കേരളത്തിന്റെ പൊതു താല്പര്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടും പൊതുസമൂഹത്തിന് ബോധ്യമാകുന്ന രീതിയിലുമായിരിക്കും ഡി ജി പി വിവാദം കൈകാര്യം ചെയ്യുക.പാർട്ടിയുടെ താഴെ തട്ടിലുള്ള പ്രവർത്തകർ പോലും അഴിമതിക്കെതിരെ ശക്തമായി പ്രതികരിക്കുന്നുണ്ടന്നും മന്ത്രി കൂട്ടിച്ചേർത്തു.വാർത്ത സമ്മേളനത്തിൽ കെ എസ് എഫ് ഇ ചെയർമാൻ വി വരദരാജൻ, ബോർഡ് ഡയറക്ടറന്മാർ എന്നിവർ പങ്കെടുത്തു.
![]()
