ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ എഎൻ-12 വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച നാല് പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ 56 വര്‍ഷത്തിന് ശേഷം കണ്ടെത്തി. പത്തനംതിട്ട ഇലന്തൂർ സ്വദേശിയും കരസേനയിൽ ക്രാഫ്റ്റ്സ്മാനുമായിരുന്ന തോമസ് ചെറിയാൻ, മൽഖാൻ സിംഗ്, ശിപായി നാരായൺ സിംഗ് എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഒരാളെ തിരിച്ചറിയാനായിട്ടില്ല.
ഹിമാചൽ പ്രദേശിലെ റോഹ്താങ് ചുരത്തിലാണ് വിമാനം തകര്‍ന്നുവീണത്. ഇന്ത്യൻ ആർമിയിലെ ഡോഗ്ര സ്കൗട്ട്സ്, തിരംഗ മൗണ്ടൻ റെസ്ക്യൂ എന്നിവരടങ്ങുന്ന സംയുക്ത സംഘമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മഞ്ഞുമൂടിയ പ്രദേശത്ത് നിന്നാണ് ഇവ കണ്ടെത്തിയത്.
102 പേരുമായി 1968 ഫെബ്രുവരി 7 ന് ചണ്ഡീഗഡിൽ നിന്ന് ലേയിലേക്ക് പറക്കുന്നതിനിടെ ഇരട്ട എഞ്ചിൻ ടർബോപ്രോപ്പ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് കാണാതാവുകയായിരുന്നു.
![]()
