റിയാദ് : ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണം സമ്പൂർണ്ണമായും പിണറായിക്ക് നഷ്ട്ടപെട്ടതായി കെ പി നൗഷാദ് അലി അഭിപ്രായപെട്ടു. ഒ ഐ സി സി റിയാദ് മലപ്പുറം ജില്ല കമ്മിറ്റി ഇന്ന് സംഘടിപ്പിക്കുന്ന മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അനുസ്മരണ ചടങ്ങിനൊടാനുബന്ധിച്ചുള്ള വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയെ അപകീർത്തിപെടുത്താൻ ക്രൈമ് റേറ്റിൽ മുന്നിലേക്ക് എത്തിക്കാൻ എസ് പി സുജിത് ദാസ് പ്രവർത്തിച്ചു എന്നത് വൈകിയാണെങ്കിലും പൊതു സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
ക്രമനുഗതമായി മൂന്ന് വർഷം ആയപ്പോൾ ജില്ലയിലെ ക്രൈമ് റേറ്റ് അമ്പതിനായിരം നടന്നത് സംഘപരിവാർ അജണ്ട തന്നെയാണ്. അൻവർ ഉയർത്തിയ
പി വി അൻവർ എം എൽ എ ഇപ്പോൾ ഉയർത്തി കൊണ്ടു വന്ന വിഷയങ്ങൾ ഒരു വർഷം മുമ്പേ യു ഡി എഫ് പറഞ്ഞത് തന്നെയാണ്. അദ്ദേഹം ഭരണ പക്ഷ എം എൽ എ ആയതു കൊണ്ടു ഇപ്പോൾ പറയുന്നത് ഏറെ പ്രാധാന്യം കിട്ടുന്നു.അൻവർ സജീവ രാഷ്ട്രീയത്തിൽ ഇടപെടുന്ന എം എൽ എ അല്ലന്നും അദ്ദേഹം പാർട്ടിയിലേക്ക് തിരികെ വന്നാൽ സ്വീകരിക്കണോ വേണ്ടയോ എന്ന് കോൺഗ്രസ്സ് നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ രാഷ്ട്രീയ അവസ്ഥ യു ഡി എഫ് ന് അനുകൂലമാണ്. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള നിയമസഭയിലേക്കും ഉള്ള തെരഞ്ഞെടുപ്പിലും യു ഡി എഫ് വൻ വൻ വിജയം നേടും. കോൺഗ്രസ്സ് സംവിധാനം കൂടുതൽ ശക്തിപെടുത്തും.കോൺഗ്രസിന് കുത്തക സീറ്റുകൾ നഷ്ടപെട്ടത് കൊണ്ഗ്രെസ്സിന്റെ തന്നെ ദൗർബ
ല്യം കൊണ്ടുതന്നെയാണ്.
സെപ്തംബര്‍ 27ന് വൈകീട്ട് 7ന് ബത്ഹ ഡി-പാലസ് ഹാളില്‍ ആണ് പരിപാടി.സംഘാടകര്‍ വാര്‍ത്താ
വാര്‍ത്താ സമ്മേളനത്തില്‍ കെപി നൗഷാദ് അലി, സിദ്ദിഖ് കല്ലുപറമ്പന്, അബ്ദുള്ള വല്ലാഞ്ചിറ, വഹീദ് വാഴക്കാട്, ജംഷദ് തുവ്വൂര്‍ എന്നിവര്‍ പങ്കെടുത്തു.
![]()
