റിയാദ് :സൗദി അറേബ്യയുടെ 94 മത് ദേശീയ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച രാജ്യാന്തര ചിത്ര പ്രദർശനത്തിൽ മലയാളി ചിത്രകാരിയുടെ രചന ശ്രദ്ധേയവും കൗതുകവുമുണർത്തുന്നു.റിയാദിലെ നൈല ആർട്ട് ഗാലറിയിൽ തൃശൂർ സ്വദേശിനിയായ വിനി വേണുഗോപാൽ വരച്ച സൗദി സ്ഥാപകൻ അബ്ദുൽ അസിസ് രാജാവിന്റെ ചിത്രമാണ് വിരൽ തുമ്പിലെ വർണ്ണ വിസ്മയമായ പ്രദർശന ഹാളിലെ ഏറ്റവും വലിയ ചിത്രം.40 അടി ചതുരശ്ര ക്യാൻവസിൽ ഓയിൽ പെയിന്റിംഗിൽ മുറബ്ബ രാജകൊട്ടാരത്തിന്റെ പശ്ചാത്തലത്തിൽ ആണ് ചിത്രം വരച്ചിരിക്കുന്നതെന്നു ചിത്രകാരി വിനി ജി സി സി ടൈംസ്നോട് പറഞ്ഞു. രാജാവ് ഉപയോഗിച്ചിരുന്ന ഫോൺ, ടേബിൾ, സോഫ, കർട്ടൻ അടക്കം പ്രൗഡിയോടെപ്പം പഴമയും ചാലിച്ചാണ് വരച്ചിരിക്കുന്നത്.
വിരൽ തുമ്പുകൾ കൊണ്ട് ചിത്രം വരയ്ക്കുന്ന ടെക്സ്റ്ററിസം എന്ന ശൈലിയുടെ ഉടമ കൂടിയാണ്.വിനി ഇതിനു മുൻപ് വരച്ച ചിത്രം രാജാകൊട്ടാരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.അമേരിക്ക, ഫ്രാൻസ്, കാനട അടക്കമുള്ള രാജ്യങ്ങളിലെ പ്രമുഖരുടെ ചിത്രങ്ങളും പ്രദർശനത്തിനു ഉണ്ട്. ഭർത്താവ് സനിഷ് സ്വകാര്യ കമ്പനിയിൽ സിസ്റ്റം പ്രോഗ്രാമറാണ്. ഏക മകൻ ഗെഹൻ.
![]()
