ഹൈദരാബാദ്: ലെബനനില്‍ പൊട്ടിത്തെറിച്ച പേജറുകള്‍ വിതരണം ചെയ്തത് വയനാട്ടുകാരന് റിന്സണ് ജോസിന്റെ മാനേജമെന്റിൽ ഉള്ള കമ്പനിയെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്ഫോടനങ്ങള്‍ക്ക് ശേഷം നോര്‍വീജിയന്‍ പൗരത്വമുള്ള റിന്സണ് ജോസിനെ കാണാനില്ലെന്നും യുകെ മാധ്യമമായ ഡെയ്ലി മെയിലും രാജ്യാന്തര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സു റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് 37 പേര് മരിക്കുകയും നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം പൊട്ടിത്തെറികളുമായി റിന്സണ് നേരിട്ട് ബന്ധമില്ലെന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വയനാട് മാനന്തവാടി സ്വദേശിയായ റിന്സണ് 2008 മുതല്‍ 2010 വരെ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ എം ബി എ പഠിച്ചിരുന്നുവെന്നും പിന്നീട് ഉപരിപഠനത്തിന് നോര്‍വേയിലെത്തി സോഷ്യല്‍ വര്‍ക്കിലും തിയോളജിയിലും ബിരുദാനന്തര ബിരുദം നേടിയെന്നും ലിങ്ക്ഡ് ഇന്‍ അക്കൗണ്ടില്‍ നിന്ന് വ്യക്തമാകുന്നു.
ഇതിനിടെ റിൻസന്റെ ബന്ധുക്കൾ സ്ഫോടനവുമായി ബന്ധപ്പെട്ട് റിൻസൻ ചതിക്കപ്പെട്ടത് ആയിരിക്കും എന്ന് മാധ്യമ പ്രവർത്തകരോട് പറഞ്ഞു
![]()
