ദമ്മാം : കേരള സർക്കാരിനെതിരെ ഭരണപക്ഷ എം എൽ എ “പി വി അൻവർ ആരോപിച്ച കാര്യങ്ങളുടെ യാഥാർഥ്യങ്ങളും ഗൗരവവും” എന്ന വിഷയത്തിൽ പ്രവാസി വെൽഫെയർ ദക്ഷിണ കേരള ജില്ല കമ്മിറ്റി ദമ്മാം ഘടകം അടിയന്തിര ചർച്ച സംഘടിപ്പിച്ചു .
പൗരന്മാർക്ക് നികുതിപ്പണത്തിന് പകരമായി സംസ്ഥാനം കൊടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സേവനമാണ് പൗരന്റെയും അവന്റെ സ്വത്തിന്റെയും സുരക്ഷ. ഇതാണ് നിര്ഭയത്തോടെയും സമാധാനത്തോടെയും ഓരോ പൗരനും സംസ്ഥാനത്ത് ജീവിക്കാൻ സാധിക്കുന്നതും . എന്നാൽ ഭരണപക്ഷത്തെ എം എൽ എ തന്നെ സംസ്ഥാനത്തെ ലോ ആന്റ് ഓർഡർ പരിപാലിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന ആഭ്യന്തര വകുപ്പിലെ താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. ഇത് വളരെ ഗൗരവപൂർവ്വം സംസ്ഥാന സർക്കാർ കാണണമെന്ന് പ്രവാസി വെൽഫെയർ ദക്ഷിണ കേരള കമ്മറ്റി ആക്ടിങ് പ്രസിഡന്റ് ഷമീർ പത്തനാപുരത്തിന്റെ അധ്യക്ഷതയിൽ കൂടിയ അടിയന്തിര ചർച്ചയിൽ ആവശ്യപ്പെട്ടു .
ഇടത് പക്ഷത്തിന്റെ ഭാഗമായ പി വി അൻവർ മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിന്റെ നിഴലിലാക്കുകയും , സ്വർണ്ണ മോഷണം,കൊലപാതകം, അഴിമതി , കള്ളക്കേസ് , ആഭ്യന്തര വകുപ്പിലുള്ള ആർ എസ് എസ്സിന്റെ ഇടപെടലുകൾ , തൃശൂർ പൂരം കലക്കി ബി ജെ പി യെ സഹായിക്കൽ തുടങ്ങിയ ഏറ്റവും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്ന് മാത്രമല്ല പോലീസിന്റെ തലപ്പത്ത് നൊട്ടോറിയൽ ക്രിമിനൽസ് എന്ന് കൃത്യമായി പറയുന്നുമുണ്ട് . ഇതിനേക്കാൾ വലിയ കാര്യങ്ങൾ ഇനിയും ഉണ്ടെന്നതാണ് അദ്ദേഹത്തിൻറെ സംസാരങ്ങളിൽ നിന്നും മനസ്സിലാകുന്നത് . ഉന്നയിച്ച ആരോപണങ്ങളെ അത്ര ഗൗരവത്തിൽ കാണാത്തത് ഇത് വരെ മടിയിൽ കനമില്ലെന്ന് ഉച്ചത്തിൽ കൂവി നടന്നവരെ ഭയപ്പെടുത്തുന്നതിനാലാണോ എന്ന നിഗമനത്തിലാണ് കേരളം എന്ന് പ്രവാസി വെൽഫെയർ ദമ്മാം റീജണൽ കമ്മറ്റി പ്രസിഡന്റ് അബ്ദുൽ റഹീം തിരൂർക്കാട് സൂചിപ്പിച്ചു .
ആരോപണങ്ങൾ ആരോപണങ്ങളായി നിൽക്കുന്നിടത്തോളം കേരളത്തിലെ പ്രബലമായ ഒരു രാഷ്ട്രീയ പാർട്ടിയും,കേരള സർക്കാരും, പിണറായി വിജയൻറെ ഓഫീസും, ആഭ്യന്തര വകുപ്പും സംശയത്തിന്റെ ന്റെ നിഴലിലാണ് എന്നതിൽ ഒരുസംശയവും ഇല്ല. അൻവർ ഉന്നയിച്ചത് അൻവറിന്റെയോ , കമ്യൂണിസ്റ്റ് പാർട്ടിയുടേയോ കുടുംബ കാര്യമല്ല , വെൽഫെയർ പാർട്ടി ,കോണ്ഗ്രസ്സ്, മുസ്ലിം,ലീഗ് ഉൾപ്പെടെയുള്ള മിക്ക രാഷ്ട്രീയ പാർട്ടികളും നാളുകളായി സൂചിപ്പിക്കുകയും ,സംശയിക്കുകയും ചെയ്ത ചില കാര്യങ്ങളുടെ മൂർദ്ധന്യ രൂപമാണ് അൻവറിന്റെ ആരോപണം . അൻവർ ഇനി പ്രലോഭനങ്ങളിലോ , പ്രകോപനങ്ങളിലോ അടിമപ്പെട്ട് മിണ്ടാതിരുന്നാൽ തീരുന്നതല്ല പ്രശ്നങ്ങൾ അദ്ദേഹംഉന്നയിച്ചആരോപണങ്ങള്. ഭരണ പാർട്ടിയിലെ തന്നെ സത്യത്തെ സ്നേഹിക്കുന്നവരും ,പ്രതിപക്ഷവും , മറ്റു കേരള പൗരന്മാരും ഈ ആരോപണങ്ങളുടെ സത്യം എന്തെന്നുള്ള ആശയക്കുഴപ്പത്തിലും സംശയത്തിലുമാണ് സത്യസന്ധമായ രീതിയില് യോഗ്യരായവരെ കൊണ്ട് അന്വേഷണം നടത്തിയില്ല എങ്കിൽ ശക്തമായ പ്രതിഷേധ നടപടികളുമായി ഉണ്ടാകുമെന്ന് പ്രതീക്ഷികണമെന്ന് പ്രവാസി വെൽഫെയർ ദക്ഷിണ കേരള കമ്മറ്റി ആക്ടിങ് സെക്രട്ടറി അബ്ദുല്ല സൈഫുദ്ധീൻ ആവശ്യപ്പെട്ടു .
പിവി അൻവറിന്റെ ആരോപണങ്ങളുടെ വസ്തുതകൾ എന്ത് എന്ന ന്യായമായ അന്വേഷണം അടിയന്തിരമായി നടത്താൻ സർക്കാർ നേതൃത്വവും , പാർട്ടി നേതൃത്വവും മുൻകൈയെടുക്കണം . ജൂഡീഷ്യൽ രംഗത്തുള്ള പ്രഗത്ഭരായ ടീമിനെ കൊണ്ട് വേണം അന്വേഷണം നടത്താൻ.ആരോപണ വിധേയരായവരെ അന്വേഷണത്തിന്റെ ഭാഗമായി സർവീസിൽ നിന്നും മാറ്റി നിറുത്തുകയാണ് ആദ്യം ചെയ്യേണ്ടതെന്നും പ്രവാസി വെൽഫെയർ ദമ്മാം സെട്രൽ കമ്മറ്റി അംഗം ബിജു പൂതക്കുളം പറഞ്ഞു .
ജോഷി ബാഷാ, സഈദ് ഹമദാനി എന്നിവർ ചർച്ചയെ നിയന്ത്രിച്ചു .
![]()
