ദോഹ: കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് വാർഷിക പൊതുയോഗം കോവിഡ് കഴിഞ്ഞും ഓൺലൈനിൽ നടത്തുന്നത് അംഗീകരിക്കാനാവില്ലന്ന് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്ഗ്ലോബൽ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ എം പീ സലീം പറഞ്ഞു.2019 ലെ കോവിഡ് കാലത്തുണ്ടായ ഓൺലൈൻ മീറ്റിംഗ് സമ്പ്രദായം 2024 സെപ്റ്റെംബർ 23 നു അതെ പ്രകാരം നടത്തുവാൻ തീരുമാനിച്ചത് 2018 മുതൽ കോടികൾ നിക്ഷേപം നടത്തിയ ഓഹരി ഉടമകളുടെ ന്യായമായ അവകാശങ്ങൾ നേരിട്ട് ചോദിക്കുവാനുള്ള അവസര നിഷേധത്തിനു കാരണമാകുന്നു. കണ്ണൂർ എയർപോർട്ടിന് വേണ്ടി കേന്ദ്ര സർക്കാർ പോയിന്റ് ഓഫ് കാൾ പദവി അനിശ്ചിതമായി നിഷേധിക്കുന്നത്
കാരണം കോടികളാണ് വർഷം തോറും എയർപോർട്ടിന് നഷ്ടം കണക്കാക്കുന്നത് .സംസ്ഥാന സർക്കാറിന്റെ ഓഹരി കൂടാതെ ഏകദേശം 500 കോടിയോളം രൂപ മുടക്കിയ പ്രവാസികളും മറ്റു ഇതര സ്ഥാപനങ്ങളും ഇത് സബന്ധിച്ചു കടുത്ത ആശങ്കയിലാണ്.
2023 സെപ്റ്റെംബർ 7 നു കേന്ദ്ര പാര്ലമെന്ററി കാര്യ ചെയർമാൻ വിജയ് സായി റെഡ്ഢി എം പി യും കെ മുരളീധരൻ എം പി , എ എ റഹീം എം പി എന്നിങ്ങനെ കുറെ എം പി മാരുടെ ഒരു ടീം തന്നെ വിമാനത്താവളം സന്ദർശിച്ചിരുന്നു. കിയാലിന്റെ ഭാഗത്തു നിന്നും നമ്മുടെ ഭാഗത്തു നിന്നും മറ്റു സംഘടനകളും അന്ന് നിവേദനങ്ങൾ സമർപ്പിച്ചിരുന്നു വളരെ അനുകൂലമായ രീതിയിലാണ് അന്നവർ പ്രതികരിച്ചത്. പിന്നീട് ഒരു തീരുമാനവും വന്നില്ല കണ്ണൂരിനെ ഈ രീതിയിൽ അവഗണിക്കുന്നത് നീതീകരിക്കാനാവില്ലന്ന് അദ്ദേഹം ചൂണ്ടി കാണിച്ചു.
കണ്ണൂർ വിമാനത്താവളം മെട്രോ നഗരം അല്ല എന്നും തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങൾക്ക് പോയിന്റ് ഓഫ് കാൾ പദവി ഉണ്ടല്ലോ എന്നാണ് കേന്ദ്ര വാദം, എന്നാൽ മെട്രോ നഗരം അല്ലാത്തതും രണ്ടു വര്ഷം തികയാത്തതുമായ ഗോവയിലെ മോപ്പ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ നൽകിയത് ഏതടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമാക്കണം.ഇതുവരെ ഒരു പരിഹാരവും ആവാത്ത അവസരത്തിൽ സംഘടനയുടെ കോഓർഡിനേഷൻ കമ്മിറ്റി കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ടു കേന്ദ്ര തലത്തിൽ ശക്തമായ തുടർ പ്രതിഷേധ സമരം ശക്തമാക്കുമെന്നും, ഓഹരി ഉടമകളുമായുള്ള കിയാലിന്റെ യോഗം ഓൺലൈൻ ആയി നടത്താതെ നേരിട്ട് വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
![]()
