ദുബായ് : സന്ദർശക വിസയിൽ എത്തിയവരെ ജോലിക്ക് നിയമിക്കുകയും പിടിക്കപ്പെട്ടാൽ ഉള്ള പിഴയും സംബന്ധിച്ച കാര്യത്തിൽ പുതിയ നിയമ ഭേദഗതി കൊണ്ട് വന്ന് യു എ ഇ. വിസിറ്റ് വിസ ഉടമകളെ ജോലിക്ക് നിയമിക്കുന്നതിൽ നിന്ന് കമ്പനികളെ നിയമപ്രകാരം യുഎഇ തടയുന്നുണ്ടെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. ശരിയായ പെര്‍മിറ്റ് ഇല്ലാതെ ജോലിക്ക് എടുത്താൽ കമ്പനികള്‍ ഒരു ലക്ഷം ദിര്‍ഹം മുതൽ പത്ത് ലക്ഷ ദിര്‍ഹം വരെ പിഴ നല്‍കേണ്ടി വരും. മുമ്പ് വര്‍ക്ക് പെര്‍മിറ്റില്ലാതെ ജോലിക്ക് ആളെ നിയമിച്ചാൽ കമ്പനികള്‍ക്ക് ചുമത്തുന്ന പിഴ 50,000 ദിര്‍ഹം മുതൽ 2 ലക്ഷം ദിര്‍ഹം വരെയായിരുന്നു.
തൊഴിലാളികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് നിയമം കര്‍ശനമാക്കി ഇരിക്കുന്നതെന്ന് ഇസിഎച്ച് ഡിജിറ്റൽ ഡയറക്ടറായ സയ്ദ് അലി സഈദ് അൽ കാബി വ്യക്തമാക്കി. ചില കമ്പനികള്‍ വിസിറ്റ് വിസ ഉടമകളെ റസിഡൻസിയും വര്‍ക്ക് പെര്‍മിറ്റും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ജോലി ചെയ്യിപ്പിക്കാറുണ്ട്. ഇതിൽ അധിക പേര്‍ക്കും കമ്പനികള്‍ വേതനം നല്‍കാറില്ല. ജോലി നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ദുരുപയോഗം ചെയ്യുകയും പിന്നീട് വിസിറ്റ് വിസ കാലാവധി തീരുമ്പോള്‍ കയ്യൊഴിയുകയും ചെയ്യുന്ന സാഹചര്യമുണ്ട്.
![]()
