തബൂക്ക്: മലയാളി അസോസിയേഷന് ഫോര്‍ സോഷ്യല്‍ സര്‍വ്വീസി(മാസ്സ് തബൂക്ക്)ന്റെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ 78 മത് സ്വാതന്ത്ര്യ ദിനം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. പരിപാടി ലോകകേരള സഭാംഗം ഫൈസല്‍ നിലമേല്‍ ഉത്ഘാടനം ചെയ്തു.
സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളും നവോഥാന പുരോഗമന പ്രസ്ഥാനങ്ങളും മുന്നോട്ടുവച്ച മാനുഷികവും പുരോഗമനവുമായ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് നമ്മുടെ രാഷ്ട്രസങ്കല്പം രൂപംകൊണ്ടതെന്നു അദ്ദേഹം പറഞ്ഞു.
മാത്യു തോമസ് നെല്ലുവേലില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിദ്യാര്‍ത്ഥികളായ സ്നേഹ ലിസ സാബു, കൃപ സാറ സാബു, ക്രിസ്റ്റി ലിസ സാബു എന്നിവര്‍ ദേശഭക്തി ഗാനം ആലപിച്ചു. രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം ഉബൈസ് മുസ്തഫ അവതരിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം സാജിത ടീച്ചറും പ്രതിജ്ഞ ജീവന് മാത്യു ഐസക്കും ചൊല്ലിക്കൊടുത്തു. ജോസ് സ്കറിയ, ജറീഷ് ജോണ്‍, ബിനുമോന് ബേബി, അമീനത്ത് സാജിത്, യൂസഫ് ഷാ, പ്രിന്‍സ് ഫ്രാന്‍സിസ്, സലിം പരവൂര്‍, സാബു പാപ്പച്ചന് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പ്രവീണ്‍ പുതിയാണ്ടി സ്വാഗതവും ചന്ദ്രശേഖര കുറുപ്പ് നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് കേക്ക് കട്ടിങ്ങും മധുരവിതരണവും നടത്തി.
![]()
