ആലപ്പുഴ : എസ്.എൻ.ഡി.പി കായംകുളം യുണിയൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചതയദിനാഘോഷത്തോടനുബന്ധിച്ച് ഇന്ന് (20/8/2024) ഉച്ചയ്ക്ക് 3 മണി മുതല്‍ നഗരത്തില്‍ ഗതാഗതനിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുമെന്നു അധികൃതർ അറിയിച്ചു.പാർക്ക് ജങ്ങ്ഷനിൽ ആണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
അടൂർ ഭാഗത്ത് നിന്നും കെ പി റോഡ് വഴി വരുന്ന എല്ലാ വാഹനങ്ങളും രണ്ടാംകുറ്റിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മുക്കട വഴി ദേശിയപാതയിൽ കയറി പോകേണ്ടതാണ്
കെ.പി റോഡ് വഴി പോകേണ്ട ദേശീയപാത വഴി വരുന്ന വാഹനങ്ങൾ മുക്കട ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് രണ്ടാംകുറ്റിയിൽ എത്തി കെ പി റോഡ് വഴി പോകേണ്ടതാണ്
ചെട്ടികുളങ്ങര വഴി കായംകുളത്തേക്ക് വരുന്ന വാഹനങ്ങൾ കാക്കനാട് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് എരുവ കൊറ്റുകുളങ്ങര വഴി ഹൈവേയിൽ പ്രവേശിച്ച് പോകേണ്ടതാണ്
![]()
