കൊച്ചി: സിനിമ മേഖലയിലെ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ പ്രതികരിച്ച് താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ്. ഹേമ കമ്മിറ്റി റിപ്പോർട്ട് ഏതുതരത്തിലാണ് തങ്ങളെ ബാധിക്കുകയെന്ന് വ്യക്തമായ ധാരണയില്ല. ഏതു കാര്യത്തിലാണ് മറുപടി പറയേണ്ടതെന്നതിലും ധാരണയില്ല. റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം എന്താണ് പറയേണ്ടതെന്ന കാര്യത്തിൽ തീരുമാനമെടുക്കാം. മറ്റു സംഘടനകളുമായി ചേർന്ന് ആലോചിക്കേണ്ടതുണ്ടെന്നും സിദ്ദിഖ് എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.എറണാകുളത്ത് നടക്കുന്ന ‘അമ്മ ഷോയുടെ തിരക്കിലാണ് ഭാരവാഹികൾ.
![]()
