വയനാട്ടിലെ ജനങ്ങളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിച്ച ഫിലിം ഫെയർ അവാർഡ് വേദിയിൽ മമ്മൂട്ടി വികാരഭരിതനായി.
ഫിലിം ഫെയർ അവാർഡ് സൗത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട് അവാർഡ് എട്ടു വാങ്ങിയ വേദിയിലാണ് വയനാട് ജനതയെ ചേർത്ത് പിടിക്കണമെന്ന് മെഗാസ്റ്റാർ പറഞ്ഞത് . ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയാണ് പുരസ്കാരത്തിന് അർഹനാക്കിയത്. വിക്രമിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ മമ്മൂട്ടി വികാരഭരിതനായാണ് വയനാട്ടിലെ ജനങ്ങളെക്കുറിച്ച് സംസാരിച്ചത്. വയനാട്ടിലെ ജനങ്ങളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ എല്ലാവരുടെയും പിന്തുണ വേണമെന്ന് മമ്മൂട്ടി അഭ്യർത്ഥിച്ചു.
“ഇത് എനിക്കേറെ സന്തോഷം പകരുന്ന നിമിഷമാണ്. പക്ഷേ, സന്തോഷിക്കാൻ കഴിയുന്ന സമയമല്ല ഇപ്പോൾ. കാരണം, വയനാട്ടിലെ എൻ്റെ നാട്ടുകാർ വലിയ വേദനയിലാണ്. നിരവധി പേർക്ക് അവരുടെ ഉറ്റവരെയും അവർക്കുള്ളതുമെല്ലാം നഷ്ടപ്പെട്ടു. അവരെ ഈ നിമിഷം ഞാൻ ഓർക്കുന്നു. അവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ എല്ലാവരും പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.”
ഇതെന്റെ 15-ാമത്തെ ഫിലിം ഫെയർ അവാർഡാണ്. നൻപകൽ നേരത്ത് മയക്കം എന്ന സിനിമയാണ് ഈ പുരസ്കാരം എനിക്കു നേടി തന്നത്. അതിൽ ഞാൻ ഇരട്ട വേഷമാണ് ചെയ്തത്. അതിലൊരു കഥാപാത്രം തമിഴനും മറ്റൊരാൾ മലയാളിയുമായിരുന്നു. ഞാൻ തന്നെയാണ് സിനിമ നിർമ്മിച്ചത്. ഈ പുരസ്കാരത്തിന് എന്നെ അർഹനാക്കിയ സിനിമയുടെ സംവിധായകനും മറ്റു അണിയറപ്രവർത്തകർക്കും സഹ അഭിനേതാക്കൾക്കും നന്ദി” എന്നാണ് മമ്മൂട്ടി പറഞ്ഞത്.
![]()
