ആലപ്പുഴ :ഡിസാസ്റ്റർ മാനേജ്മെൻ്റിൻ്റെ പേരിൽ തോട്ടപ്പള്ളിയിൽ കമ്പനിയും ഭരണകൂടവും കരിമണൽ കടത്ത് നടത്താൻ ശ്രമിച്ചാൽ തടയുമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് നാസർ ആറാട്ടുപുഴ പറഞ്ഞു.
മാസപ്പടി വിവാദവും പാർലമെൻ്റ് തെരഞ്ഞെടുപ്പും പരിഗണിച്ച് മണൽ കടത്ത് നിർത്തിവെച്ചത് പുനരാരംഭിക്കാൻ ശ്രമിക്കരുത്. വലിയഴീക്കൽ മുതൽ ആലപ്പുഴ വരെ ശക്തമായ കടൽ ക്ഷോഭവും തീര ശോഷണവും ആണ് ഉണ്ടായിട്ടുള്ളത്. അത് പരിഗണിക്കാതെ മാസപ്പടിയിൽ മാത്രം കണ്ണ് വെച്ച് തീരവാസികളെ വഞ്ചിക്കാനുള്ള ശ്രമമാണ് ഇടത് സർക്കാർ നടത്തുന്നത്. വയനാട് ഉണ്ടായ പ്രകൃതി ദുരന്തത്തിൽ നിന്നും സർക്കാർ പാഠം പഠിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
തോട്ടപ്പള്ളി സമരസമി തി നടത്തുന്ന തുടർ പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി പിന്തുണ പ്രഖ്യാപിച്ചു.
![]()
