റിയാദ്: കനിവ് സൗഹൃദവേദി റിയാദ് പതിനാലാം വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തിയ ‘കനിവിന് നിലാവ്’ പരിപാടി റിയാദ് സുലൈലില്‍ നടത്തി.
വയനാട് പ്രകൃതി ദുരന്ത ഭൂമിയിലെ കൂടപ്പിറപ്പുകളെ അനുസ്മരിച്ചും, കര്‍ണാടക ഷിരൂരില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നും, നിപ്പ വൈറസ് കവര്‍ന്ന വണ്ടൂരിലെ പതിനാലുകാരനെ സ്മരിച്ചും ആരംഭിച്ച പരിപാടി റിമാല്‍ പ്രസിഡിഡന്റ് കല്ലന് മുഹമ്മദ് ഉദ്ഘടനം ചെയ്തു. കനിവ് സെക്രട്ടറി ബഷീര്‍ കോട്ടക്കല്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അന്‍വര്‍ കെപി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളായ കെഎംസിസി പ്രധിനിധി മൊയ്ദീന് കുട്ടി പൊന്മള, കേളി പ്രധിനിധി ശറഫുദ്ധീന്‍, ഒഐസിസി പ്രധിനിധി സലിം കളക്കര എന്നിവര്‍ ആശംസ നേര്‍ന്നു. 25 വര്‍ഷത്തെ പ്രാവാസ ജീവിതം പൂര്‍ത്തീകരിച്ച കനിവിന്റെ സഹോദരങ്ങളെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. പ്രോഗ്രം കണ്‍വീനര്‍ ജാഫര്‍ വേങ്ങര നന്ദി അറിയിച്ചു.
പിന്നീട് നാല് ഗ്രൂപ്പുകളിലായി നടന്ന വിവിധയിനം കലാകായിക പരിപടികളായ ക്വിസ്സ്, ഷൂട്ട്ഔട്ട്, വടംവലി, ഫുട്ബാള്‍, കുട്ടികളുടെ പരിപാടികള്‍ക്ക് ഇക്തിയാര്‍ പാങ് , ഫെബിന് വികെ, ഫൈസല്‍ കെപി, ഇര്‍ഷാദ് വണ്ടൂര്‍, സിറാജ് നിലമ്പൂര്‍, ഗഫൂര്‍ കൊല്‍ക്കളം, സഞ്ജീര്‍ കോട്ടക്കല്‍, നിയാസ് ആലുവ, മുജീബ് ബത്ത, ഹബീബ് രണ്ടത്താണി, മുജീബ് പിച്ചന് ,റഫീഖ് പികെ, ഫായിസ്, അബ്ദുള്‍ബാരി ഉനൈഫ്, ഷംസി, ജുനൈദ് വര്‍ക്കല എന്നിവര്‍ നേത്യത്വം നല്കി.
ഓവറോള്‍ ചമ്പന്മാരായ വൈറ്റ് ഫോഴ്സ് കനിവിനും, രണ്ടും, മൂന്നും സ്ഥാനം നേടിയ ബ്ലൂ ഫൈറ്റേഴ്സ് കനിവ്, ബ്ലാക്ക് ബറ്റാലിയന്‍സ് കനിവ് എന്നിവര്‍ക്കുള്ള സമ്മാനദാനവും നടത്തി.
![]()
