വയനാട് : ജീവൻ കളഞ്ഞും ജീവൻ രക്ഷിക്കും എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട് എങ്കിലും ഇതാ അത് വയനാട്ടിൽ യഥാർഥ്യമായി.
ഉരുൾ പൊട്ടലിന്റെ തുടക്കത്തിൽ ജീപ്പുമായി മലകയറി അനേകം പെരെ രക്ഷിച്ച പ്രജീഷ് മരണത്തിനു കീഴടങ്ങിയത് നൊമ്പരമായി.
ഉരുൾ പൊട്ടലുണ്ടായ ആദ്യ നിമിഷം തന്നെ ആളുകളെ രക്ഷിക്കാൻ പ്രജീഷ് ജീപ്പുമായി ഇറങ്ങി. നിരവധി ആളുകളെ രക്ഷിച്ചു.ആദ്യ രണ്ടു തവണ മലകയറി വന്നു. ആളുകളെ സുരക്ഷിത സ്ഥലത്താക്കി. പിന്നെയും ആളുകൾ മലയുടെ മുകളിൽ സഹായം കാത്തു പരിഭ്രമിച്ച് നിൽക്കുന്നുണ്ടായിരുന്നു. അവരെ അവിടെ തനിച്ചാക്കി മനസമാധനത്തോടെ ഉറങ്ങാൻ ചിലപ്പോൾ പ്രജീഷിന് ആവില്ലായിരിക്കാം.
രക്ഷാപ്രവർത്തനത്തിനായി മൂന്നാമതും മലയുടെ മുകളിൽ പോകുമ്പോൾ സുഹൃത്തുകൾ തടഞ്ഞു.സുഹൃത്തുക്കളോട് അയാൾ പറഞ്ഞു:
” മലയുടെ മുകളിൽ നിരവധി ആളുകൾ കുടുങ്ങി ങ്ങി കിടക്കുന്നുണ്ട് വാസുവേട്ടാ. എന്നെ തടയരുത്. ഞാന്‍ എന്തായാലും പോകും. “തടഞ്ഞവരോട് പറഞ്ഞപ്പോൾ തന്റെ ജീവന് എന്ത് സംഭവിക്കുമെന്നൊന്നും ഈ യുവാവ് ഓർത്തുകാണില്ല ചിന്തിച്ചു കാണില്ല.
പ്രജീഷ് പിന്നെയും ജീപ്പുമായി മലകയറി. ആളുകളെ ജീപ്പിൽ കയറ്റി.
ചൂരമല പലത്തിനടുത്ത് എത്താൻ കഴിഞ്ഞില്ല. തിരിച്ചുവരുമ്പോൾ ആ ജീപ്പടക്കം മണ്ണും വെള്ളവും കൊണ്ടുപോയി. അയാൾ ഈ ലോകത്ത് നിന്നും വിട പറഞ്ഞു.സുഹൃത്തുക്കൾ പ്രജീഷിനെ ഓർത്തപ്പോൾ പലർക്കും വാക്കുകൾ മുഴുപ്പിക്കാൻ പറ്റിയില്ല.
![]()
