വയനാട്: മുണ്ടക്കൈ ചൂരല്‍മലയിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഇതുവരെ 43. ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ജില്ല ഭരണകൂടം സ്ഥിരീകരിച്ചു.ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു ആദ്യ ഉരുൾപൊട്ടൽ. പിന്നീട് 4.10ഓടെ വീണ്ടും ഉരുള്‍പൊട്ടി. ആകെ മൂന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായതായാണ് വിവരം.
ഉരുള്‍പൊട്ടലില്‍ പൂർണമായി ഒറ്റപ്പെട്ട് വയനാട്ടിലെ മുണ്ടക്കൈ, അട്ടമല മേഖലകള്‍. ഇവിടേക്ക് പുറംലോകത്തെ ബന്ധിപ്പിക്കുന്ന പ്രധാന പാലം തകർന്നതോടെയാണിത്.ചൂരല്‍മലയിലും ഇവിടെനിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മുണ്ടക്കൈയിലുമാണ് പുലർച്ചെയോടെ ഉരുള്‍പൊട്ടലുണ്ടായത്. ചൂരല്‍മലയിൽ മാത്രമാണ് ഇപ്പോൾ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
![]()
