റിയാദ്: സൗദിയില്‍ ഹൃസ്വ സന്ദർശനത്തിനായി എത്തിയ എടയൂര്‍ അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാര്യദര്‍ശി അബ്ദുല്‍ വാഹിദ് മുസ്ലിയാര്‍ക്ക് റിയാദ് – കോട്ടക്കല്‍ മണ്ഡലം കെഎംസിസി സ്വീകരണം നല്കി. ബത്ഹ നൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ് മൊയ്ദീന് കുട്ടി പൊന്മള ഉദ്ഘാടനം ചെയ്തു. മണ്ഡലം കെഎംസിസി പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു.
കോട്ടക്കല്‍ മണ്ഡലം കെഎംസിസി ഭാരവാഹികളായ ശുഐബ് മന്നാനി കാര്‍ത്തല, മൊയ്ദീന് കുട്ടി പൂവ്വാട്, നിസാര്‍ പാറശ്ശേരി, ഫൈസല്‍ എടയൂര്‍, ഹാഷിം കുറ്റിപ്പുറം, ഫൈസല്‍ അത്തിപ്പറ്റ, മുഹമ്മദ് കല്ലിങ്ങല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
തുടര്‍ന്ന് സംസാരിച്ച അത്തിപ്പറ്റ അബ്ദുല്‍ വാഹിദ് മുസ്ലിയാര് കെഎംസിസി നല്കിയ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി. നാട്ടിലെ മത – ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നതിലും അവയുടെ പുരോഗതിയിലും പ്രവാസികളുടെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ഫത്ഹുല്‍ ഫത്താഹ് എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. സ്ഥാപനത്തിന്റെ കീഴില്‍ ആരംഭിക്കുന്ന വനിത ഹോസ്റ്റല്‍ അടക്കമുള്ള പുതിയ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ പ്രവാസികള്‍ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു എ ഇ യില്‍ പ്രവാസിയായിരുന്ന തന്റെ പിതാവ് അത്തിപ്പറ്റ ഉസ്താദിന് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെഎംസിസിയുമായി നല്ല ബന്ധം ഉണ്ടായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. പരിപാടിയില്‍ കോട്ടക്കല്‍ മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി അഷ്റഫ് പുറമണ്ണൂര്‍ സ്വാഗതവും ഇസ്മായില്‍ പൊന്മള നന്ദിയും പറഞ്ഞു.
![]()
