ന്യൂഡൽഹി: ഫലസ്തീൻ ജനതയ്ക്കുമേൽ ഇസ്റാഈൽ ഭരണകൂടം നടത്തുന്നത് വംശഹത്യയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി
കഴിഞ്ഞ ദിവസം യു.എസ് കോൺഗ്രസിൽ പ്രസംഗിച്ച ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. ഫലസ്തീനുമേൽ കാടത്തം കാട്ടുന്നത് ഇസ്റാഈലാണ്. അതിനെ പിന്തുണയ്ക്കുന്ന പശ്ചാത്യരാജ്യങ്ങളുടെ നിലപാട് അങ്ങേയറ്റം ലജ്ജാകരമാണ്. അമേരിക്കൻ കോൺഗ്രസിൽ ഇസ്റാഈൽ പ്രധാനമന്ത്രിക്ക് വൻ സ്വീകരണം ലഭിച്ചത് നിരാശാജനകമായ കാര്യമാണെന്നും പ്രിയങ്ക ഗാന്ധി എക്സ് പോസ്റ്റിൽ കുറിച്ചു.
![]()
