പെരുമ്പാവൂര്‍: മുസ്ലിം ലീഗ് കുന്നത്തുനാട് മണ്ഡലം മുൻ വൈസ് പ്രസിഡന്റ് മുട്ടം അബ്ദുള്ള(65) അന്തരിച്ചു.
മുള്ളങ്കുന്ന് ജമാഅത്ത് മുട്ടം കാഞ്ഞിരത്തിങ്കല്‍ പരേതനായ അബ്ദുല്‍ ഖാദര്‍ (മൊല്ല) മകനാണ്.
കുന്നത്തുനാട് താലൂക്ക് ജമാഅത്ത് കൗണ്‍സില്‍ ജന:സെക്രട്ടറി, സ്വതന്ത്ര കര്‍ഷ സംഘം കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ്, എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. സ്വതന്ത്ര തൊഴിലാളി യൂണിയന് (എസ് ടി യു) മുന്‍ ജില്ല ജനറല്‍ സെക്രട്ടറിയാണ്.
മാതാവ്: ഫാത്തിമ. ഭാര്യ: മഞ്ഞപ്പെട്ടി കുന്നപ്പിള്ളി കുടുംബാഗം അതീഖ. മക്കള്‍: അബ്ദുഷ (ഇന്‍ഫോ പാര്‍ക്ക്), ഹസീബ. മരുമക്കള്‍: നസീര്‍ (അക്ഷയ സെന്റര്‍ ആലുവ), നീനു (ഇന്‍ഫോ പാര്‍ക്ക്).
ഖബറടക്കം ഇന്ന് (ഞായര്‍) രാവിലെ 10:30 ന് മുട്ടം ചൂര്‍ണിക്കര മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍.
![]()
