ദോഹ : മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാറിനെ തുടര്‍ന്ന് ആഗോളതലത്തില്‍ വിമാനത്താവളങ്ങളിൽ അടക്കം വലിയ പ്രതിസന്ധി ആണ് ഉണ്ടാക്കിയിരിക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്കും കാര്യമായ വിധത്തിൽ തന്നെ ബാധിച്ചിട്ടുണ്ട്. ധാരാളം വിമാനങ്ങളാണ് ക്യാൻസൽ ചെയ്തിട്ടുള്ളതും നേരം വൈകി പറക്കാൻ ഇടയാക്കിയിട്ടും ഉള്ളത്.
എന്നാൽ ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് സാധാരണ നിലയിൽ നിന്ന് വ്യത്യസ്തമായി നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത തുലോം തുച്ഛമാണ്. ഇന്ത്യയിലെ സിവിൽ എവിഷൻ റെഗുലേഷൻ ( CAR) പ്രകാരം വിമാന കമ്പനികളുടെ നിയന്ത്രണങ്ങൾക്ക് അതീതമായ കാരണങ്ങളാൽവിമാന സർവീസുകളിൽ ഉണ്ടാകുന്ന കാലതാമസം, വിമാനം റദ്ദാക്കൽ തുടങ്ങിയവ ഉണ്ടാവുകയാണെങ്കിൽ ഭക്ഷണം, ഹോട്ടൽ താമസം,പണപരമായതും ആയ യാതൊരുവിധ നഷ്ടപരിഹാരവും യാത്രക്കാർക്ക് ലഭ്യമാക്കേണ്ടതില്ല. ഇപ്പോൾ ഉണ്ടായ പ്രതിസന്ധിക്ക് വിമാന കമ്പനികൾ ഉത്തരവാദികളല്ല എന്നാണ് വിവക്ഷിക്കുന്നത്. വിമാനയാത്രക്കാരെ, വിശിഷ്യാ പ്രവാസികളെ ഏറെ ആശങ്കപ്പെടുത്തുന്നതാണ് ഇപ്പോൾ ഉണ്ടായ സവിശേഷ സാഹചര്യമെന്നു ലോക കേരള സഭ അംഗവും ദോഹയിലെ നിയമ രംഗത്ത് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകനുമായ അബ്ദു റഊഫ് കൊണ്ടോട്ടി ജി സി സി ടൈംസിനോട് പറഞ്ഞു.
![]()
