ജിദ്ദ: ഹജ്ജ് സേവനത്തിലേര്പ്പെട്ട വളണ്ടിയർമാർക്ക് ജിദ്ദ കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി സ്നേഹസംഗമം സംഘടിപ്പിച്ചു. സൗദി നാഷണൽ കെ.എം.സി.സി ട്രഷററും ഹജ്ജ് സെൽ ചെയർമാനുമായ അഹമ്മദ് പാളയാട്ട് സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഇബ്രാഹിം കൊല്ലി അദ്ധ്യക്ഷത വഹിച്ചു.
ഹജ്ജ് നിർവ്വഹിക്കാനെത്തിയ ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സാജിദ് കോറോത്ത് മുഖ്യ പ്രഭാഷണം നടത്തി. ഹജ്ജ് സേവനരംഗത്ത് തുല്യതയില്ലാത്ത പ്രവർത്തനങ്ങളാണ് ജിദ്ദയിലെ കെ.എം.സി.സി പ്രവർത്തകർ നടത്തുന്നതെന്ന് അദ്ദേഹം പറഞു. ഇതര രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കെഎംസിസി കാർക്ക് ലഭിക്കാത്ത സൗഭാഗ്യമാണ് ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള കെഎംസിസി കാർക്ക് ലഭിക്കുന്നതെന്ന് സാജിദ് പറഞ്ഞു. വരും വർഷങ്ങളിലും ഹജ്ജ് സേവനരംഗത്ത് സ്തുത്യർഹമായ സേവനം നടത്താൻ കഴിയട്ടെ എന്നദ്ദേഹം ആശംസിച്ചു. സൗദി നാഷണൽ ഹജ്ജ് സെൽ ക്യാപ്റ്റൻ ശിഹാബ് താമരക്കുളം, ജിദ്ദ കെഎംസിസി ആക്ടിങ് പ്രസിഡന്റ് റസാക്ക് മാസ്റ്റർ, ആക്ടിങ് ജനറൽ സിക്രട്ടറി ഇസ്ഹാഖ് പുണ്ടോളി, ട്രഷറർ വി. പി. അബ്ദുൽ റഹിമാൻ, വൈസ് പ്രസിഡന്റ് ലത്തീഫ് കാളരാന്തിരി, സിക്രട്ടറി ലത്തീഫ് വെള്ളമുണ്ട, മക്ക കെഎംസിസി വൈസ് പ്രസിഡന്റ് നാസർ കിൻസാര, മെഡിക്കൽ വിങ് കൺവീനർ ബഷീർ മാനിപുരം, ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ്, ജനറൽ സിക്രട്ടറി നാണി മാസ്റ്റർ, കുന്നമംഗലം മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ഫസീല ടീച്ചർ, ജില്ലാ കെഎംസിസി ഹജ്ജ് സെൽ കോർഡിനേറ്റർ ഷബീർ അലി, ജിദ്ദ കെഎംസിസി വനിതാ വിങ് സിക്രട്ടറി നസീഹ അൻവർ, ഹജ്ജ് വളണ്ടിയർ ഗ്രൂപ്പ് ക്യാപ്റ്റന്മാരായ ബഷീർ വീര്യമ്പ്രം, താരീഖ് അൻവർ, യൂനുസ് അലി സി. കെ. ഷംസി ചോയിമുക്ക്, കോയമോൻ ഒളവണ്ണ, സിദ്ദീഖ് സി. പി, മുഹമ്മദ് അലി തുടങ്ങിയവർ സംസാരിച്ചു
![]()
