അജ്മാൻ :നഗരത്തിലെ മൂന്ന് സ്ഥലങ്ങളിൽ കൂടി വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഫീസ് ഈടാക്കുമെന്ന് അജ്മാൻ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
അജ്മാൻ റിങ് റോഡ്, കോളജ് സ്ട്രീറ്റ്, ഹമീദിയ മേഖലയിലെ ഇമാം ശാഫിഇ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് പുതുതായി പാർക്കിങിന് ഫീസ് ഈടാക്കുന്ന സ്ഥലങ്ങൾ .പാർക്കിങ് മേഖലയിലെ മീറ്ററുകൾക്ക് പുറമേ 5155 എന്ന നമ്പറിലേക്ക് നിശ്ചിത ഫോർമാറ്റിൽ എസ്.എം.എസ് അയച്ചും ഫീസ് അടക്കാനാകും.
![]()
