കുവൈറ്റ് സിറ്റി: കുവൈത്തിലെ അനധികൃത താമസക്കാർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഇന്ന് ജൂൺ 30 ന് അവസാനിക്കും. നിയമലംഘകർ ജൂൺ ൩൦ നുള്ളിൽ രേഖകൾ ശരിയാക്കി താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടുപോകുകയോ ചെയ്തില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ നാളെ മുതൽ കർശന പരിശാധന രാജ്യത്തുടനീളം തുടങ്ങും.
വിസ നിയമലംഘകരെ പാർപ്പിക്കാൻ ഡിപോർട്ടേഷൻ പ്രിസൺ, സുലൈബിയ പ്രിസൺ കോംപ്ലക്സിലെ ജുവനൈൽ വെൽഫെയർ ഡിപ്പാർട്ട്മെന്റ് കെട്ടിടം, അക്കമഡേഷൻ ഡിപ്പാർട്ട്മെന്റ്, യുഎൻ റൗണ്ട്എബൗട്ടിനോട് ചേർന്നുള്ള റെസിഡൻസി ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് കെട്ടിടത്തിലെ ഡിറ്റൻഷൻ ഡിപ്പാർട്ട്മെന്റ് കെട്ടിടം എന്നിവടങ്ങളിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
പൊതുമാപ്പ് സൗകര്യം ഉപയോഗിക്കുന്നവർക്ക് നാട്ടിൽ പോയി തിരിച്ച് വരാനുള്ള അവസരവും ഉണ്ടാകും.
പൊതുമാപ്പിന്റെ കാലാവധി കഴിഞ്ഞ ശേഷം അനധികൃതമായി രാജ്യത്ത് തുടരുന്നവർക്ക് കടുത്ത പിഴയും ശിക്ഷയുമാണ് ലഭിക്കുക. ഇത്തരത്തിൽ പിടിക്കപ്പെടുന്നവർക്ക് കുവൈത്തിലേക്ക് പിന്നീട് തിരിച്ചുവരാനും സാധിക്കില്ല.
![]()
