ന്യൂഡൽഹി : ഇനി രാഹുൽഗാന്ധിയെ കാണാൻ സാധിക്കുക കുർത്ത ധരിച്ചായിരിക്കും; രാഹുലിന്റെ വേഷം മാറ്റത്തിന് പിന്നിൽ സാക്ഷാൽ എ ഐ സി സി പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗെയുടെ ഉപദേശമെന്നു റിപ്പോർട്ടുകൾ .പ്രതിപക്ഷ നേതാവായ സാഹചര്യത്തിൽ അതിനു യോജിച്ച വസ്ത്രം ധരിക്കണമെന്നായിരുന്നു ഖാർഗെയുടെ ഉപദേശം.
ലോക്സഭാ തിരഞ്ഞെടുപ്പിനു രണ്ടു വർഷം മാത്രം അകലെ നിൽക്കുമ്പോളായിരുന്നു കോണ്ഗ്രസിനെ തിരിച്ചുകൊണ്ടുവരാൻ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത്. തെക്കേയറ്റമായ കന്യാകുമാരിയിൽ തുടങ്ങി വടക്ക് കശ്മീരിൽ സമാപിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ഉടനീളം വെള്ള ടീ ഷർട്ട് ധരിച്ച രാഹുൽ ഗാന്ധിയെയാണ് കാണാൻ കഴിഞ്ഞത്.
എന്തുകൊണ്ടാണ് വെള്ള ടീഷർട്ടിനോട് രാഹുലിന് ഇത്ര പ്രിയം എന്ന ചോദ്യത്തിനു രാഹുൽ ഗാന്ധി നൽകിയ മറുപടി ഇങ്ങനെയായിരുന്നു. “സുതാര്യതയും ലാളിത്യവും. വസ്ത്രങ്ങളുടെ കാര്യത്തിൽ ഞാൻ അത്ര ശ്രദ്ധിക്കാറില്ല. ലളിതമായ വസ്ത്രമാണ് ഞാൻ ഇഷ്ടപ്പെടുന്നത്”
ആ പതിവ് പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തപ്പോഴും രാഹുൽ തുടർന്നു. കഴിഞ്ഞ ദിവസം ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും ടീ ഷർട്ടാണ് ധരിച്ചിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പതിവ് വേഷം മാറ്റി കുർത്തയും പൈജാമയും അണിഞ്ഞാണ് എത്തിയത്. 18–ാം ലോക്സഭയിലെ പ്രതിപക്ഷ നേതാവ് പദവി ഏറ്റെടുത്തതിനു പിന്നാലെയാണു രാഹുൽ ഗാന്ധിയുടെ വേഷമാറ്റം.
എന്നാൽ ഇപ്പോഴിതാ ആ മാറ്റത്തിനു പിന്നിൽ കാരണക്കാരൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെന്നാണ് റിപ്പോർട്ട്. ഖാർഗെയുടെ ഉപദേശമാണ് വെള്ള ടീ ഷർട്ടിൽ നിന്ന് വെള്ള കുർത്തയിലേക്ക് രാഹുലിനെ എത്തിച്ചത്.
തിരഞ്ഞെടുപ്പു കാലത്തെ പോരാട്ടത്തിന്റെ അടയാളമായിരുന്നു ഇതെന്നും പ്രതിപക്ഷ നേതാവായ സാഹചര്യത്തിൽ അതിനു യോജിച്ച വസ്ത്രം ധരിക്കണമെന്നായിരുന്നു ഖാർഗെയുടെ ഉപദേശം. ഇതിനു പിന്നാലെയാണ് വെള്ള കുർത്തയിലേക്കു രാഹുൽ മടങ്ങിയെത്തിയത്.രാഹുൽ ഗാന്ധിയുടെ വേഷമാറ്റ ത്തിന്റെ പിന്നിലാര് ?
ന്യൂഡൽഹി : ഇനി രാഹുൽഗാന്ധിയെ കാണാൻ സാധിക്കുക കുർത്ത ധരിച്ചായിരിക്കും; രാഹുലിന്റെ വേഷം മാറ്റത്തിന് പിന്നിൽ സാക്ഷാൽ എ ഐ സി സി പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗെയുടെ ഉപദേശമെന്നു റിപ്പോർട്ടുകൾ .പ്രതിപക്ഷ നേതാവായ സാഹചര്യത്തിൽ അതിനു യോജിച്ച വസ്ത്രം ധരിക്കണമെന്നായിരുന്നു ഖാർഗെയുടെ ഉപദേശം.
ലോക്സഭാ തിരഞ്ഞെടുപ്പിനു രണ്ടു വർഷം മാത്രം അകലെ നിൽക്കുമ്പോളായിരുന്നു കോണ്ഗ്രസിനെ തിരിച്ചുകൊണ്ടുവരാൻ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത്. തെക്കേയറ്റമായ കന്യാകുമാരിയിൽ തുടങ്ങി വടക്ക് കശ്മീരിൽ സമാപിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ഉടനീളം വെള്ള ടീ ഷർട്ട് ധരിച്ച രാഹുൽ ഗാന്ധിയെയാണ് കാണാൻ കഴിഞ്ഞത്.
എന്തുകൊണ്ടാണ് വെള്ള ടീഷർട്ടിനോട് രാഹുലിന് ഇത്ര പ്രിയം എന്ന ചോദ്യത്തിനു രാഹുൽ ഗാന്ധി നൽകിയ മറുപടി ഇങ്ങനെയായിരുന്നു. “സുതാര്യതയും ലാളിത്യവും. വസ്ത്രങ്ങളുടെ കാര്യത്തിൽ ഞാൻ അത്ര ശ്രദ്ധിക്കാറില്ല. ലളിതമായ വസ്ത്രമാണ് ഞാൻ ഇഷ്ടപ്പെടുന്നത്”
ആ പതിവ് പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തപ്പോഴും രാഹുൽ തുടർന്നു. കഴിഞ്ഞ ദിവസം ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും ടീ ഷർട്ടാണ് ധരിച്ചിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പതിവ് വേഷം മാറ്റി കുർത്തയും പൈജാമയും അണിഞ്ഞാണ് എത്തിയത്. 18–ാം ലോക്സഭയിലെ പ്രതിപക്ഷ നേതാവ് പദവി ഏറ്റെടുത്തതിനു പിന്നാലെയാണു രാഹുൽ ഗാന്ധിയുടെ വേഷമാറ്റം.
എന്നാൽ ഇപ്പോഴിതാ ആ മാറ്റത്തിനു പിന്നിൽ കാരണക്കാരൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെന്നാണ് റിപ്പോർട്ട്. ഖാർഗെയുടെ ഉപദേശമാണ് വെള്ള ടീ ഷർട്ടിൽ നിന്ന് വെള്ള കുർത്തയിലേക്ക് രാഹുലിനെ എത്തിച്ചത്.
തിരഞ്ഞെടുപ്പു കാലത്തെ പോരാട്ടത്തിന്റെ അടയാളമായിരുന്നു ഇതെന്നും പ്രതിപക്ഷ നേതാവായ സാഹചര്യത്തിൽ അതിനു യോജിച്ച വസ്ത്രം ധരിക്കണമെന്നായിരുന്നു ഖാർഗെയുടെ ഉപദേശം. ഇതിനു പിന്നാലെയാണ് വെള്ള കുർത്തയിലേക്കു രാഹുൽ മടങ്ങിയെത്തിയത്.
![]()