മക്ക :വിശുദ്ധ ഹജ്ജ് കർമ്മത്തിന്റെ ഭാഗമായ ജമ്രയിലെ കല്ലെറിനിടയിൽ തളർന്നു വീണു മരിച്ച മലപ്പുറം തിരൂർ വടക്കൻ മുത്തൂർ സ്വദേശി കാവുങ്ങപറമ്പിൽ അലവിക്കുട്ടിയുടെ മൃതദേഹം കബറടക്കി.
കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഭാര്യ ഖദീജയോടൊപ്പമായിരുന്നു അലവിക്കുട്ടി ഹജ്ജിനായി എത്തിയത്.
അറഫയിൽ നിന്ന് മടങ്ങി മുസ്ദലിഫയിലെ രാപ്പാർക്കൽ കഴിഞ്ഞു പെരുന്നാൾ ദിനം കല്ലേറിനായി ജമ്രയിൽ എത്തിയ നേരം ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.
മക്കൾ : ഫിറോസ്, ഫവാസ്, ഫാഇസ്, ആഇഷ ഫർസിയ. മരുമക്കൾ : ഷംനാസ് മണൽ പറമ്പിൽ, സഅദിയ മുറിവായിക്കൽ, റിൻഷാന നെട്ടംചോല.
മരണനന്തര ചടങ്ങുകൾക്ക് ഐ സി എഫ് – ആർ എസ് സി ഹജ്ജ് വളണ്ടിയർ കോർ ഭാരവാഹികളായ ഹനീഫ് അമാനി, ഷാഫി ബാഖവി, അനസ് മുബാറക്, റഷീദ് അസ്ഹരി, കബീർ പറമ്പിൽ പീടിക, സുഹൈർ കോതമംഗലം, ഷഫീക് സഖാഫി,
ആബിദ് കോതമംഗലം, നിലൂഫർ ഇരുമ്പുഴി, അബ്ദു റസാഖ് പേരാമ്പ്ര എന്നിവർ നേതൃത്വം നൽകി.
![]()
