തിരുവനന്തപുരം :ഇനി കോളനി എന്ന നാമം കേരളത്തിലെ ഔദ്യോഗിക രേഖകളിൽ ഉണ്ടാവില്ല.
ആലത്തൂരില്‍ പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസ്ഥാനം ഒഴിഞ്ഞ കെ. രാധാകൃഷ്ണന്റെ പടിയിറക്കം ചരിത്രപരമായ ഉത്തരവിറക്കി കൊണ്ടായിരുന്നു . പട്ടിക വിഭാഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങള്‍ കോളനികള്‍ എന്നറിയപ്പെടുന്നത് മാറ്റി കൊണ്ടുള്ള മന്ത്രിസഭയുടെ ഐതിഹാസിക തീരുമാനം.
കോളനി എന്ന അഭിസംബോധന അവമതിപ്പും താമസക്കാരില്‍ അപകര്‍ഷതാ ബോധവും സൃഷ്ടിക്കുന്നതിനാലാണ് പേര് മാറ്റം. പുതിയ ഉത്തരവനുസരിച്ച് കോളനികള്‍ ഇനി നഗര്‍ എന്നറിയപ്പെടും. സങ്കേതം എന്ന പേര് ഉന്നതി എന്നും ഊര് പ്രകൃതി എന്നുമാക്കി.
![]()
