അബുദാബി : സിനിമാ ലോകത്തേക്ക് കടക്കാനാഗ്രഹിക്കുന്ന യു.എ.ഇയിലെ മലയാളികൾക്ക് അവസരം ഒരുങ്ങുന്നു.
സ്വാതി ക്രിയേഷന്‍സ്, അബൂദബി മലയാളീസിന്റെ സഹകരണത്തോടെ അഭിനയം ,സംവിധാനം എന്നി വിഭാഗങ്ങൾക്കായി ശില്പശാല സംഘടിപ്പിക്കുന്നു.
ജൂണ്‍ 26ന് രാവിലെ 10 മുതല്‍ വൈകീട്ട് ഏഴുമണി വരെ
അബൂദബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ സംവിധായകന് ഗിരീഷ് ദാമോദർ സിനിമ കളരിക്ക് നേതൃത്വം നൽകും.
ഫോട്ടോഗ്രഫി ഡയറക്ടര്‍ അഖിലേഷ് ചന്ദ്രനും പങ്കെടുക്കും.പങ്കെടുക്കുന്ന നല്ല അഭിനേതാക്കള്‍ക്ക് ഗിരീഷ് ദാമോദറിന്റെ അടുത്ത ചിത്രത്തിന്റെ ഭാഗമാവാനുള്ള അവസരം ലഭിക്കും.താല്പര്യമുള്ളവർ +971 50 534 2189, +971 56 520 4000 എന്നി നമ്ബറുകളിൽ ബന്ധപ്പെടുക .
![]()
