റിയാദ്: റിയാദിൽ മരണപ്പെട്ട മലപ്പുറം കൊണ്ടോട്ടി പുളിക്കൽ പെരിയമ്പലം കുട്ടശ്ശേരി പുറായ് തേരി ഗോപി (53) യുടെ മൃതദേഹം ചൊവ്വാഴ്ച രാത്രി റിയാദ് -കോഴിക്കോട് നാസ് എയർവേഴ്സിൽ നാട്ടിലേക്ക് കൊണ്ട് പോയി.ബുധൻ രാവിലേ കോഴിക്കോട് എയർ പോർട്ടിൽ രാവിലെ 8 20 ന് എത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് ശ്മശാനത്തിൽ സംസ്ക്കരിച്ചു.ഇദ്ദേഹം സ്പോൺസറുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
പരേതരായ ഉണ്ണി കാരിയുടെയും തങ്കമണിയുടെയും മകനാണ്.
ഭാര്യ :സുനിത
മക്കൾ:വൈഷ്ണവ്, വർഷ, ഷോബിത്
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ എന്നിവരുടെ നേത്രുത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയത്.
![]()
