മക്ക : വിശുദ്ധ ഹജ്ജിനായി ഇന്ത്യയിൽ നിന്നെത്തുന്ന ഹാജിമാർക്ക് പ്രത്വക നിർദ്ദേശങ്ങൾ നൽകി ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം. പുണ്യസ്ഥലങ്ങളിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ ലംഘിക്കുകയോ അവരുമായി തർക്കങ്ങളിൽ ഏർപ്പെടാനോ പോവരുത്. മസ്ജിദുൽ ഹറമിലെ ത്വവാഫ് ചെയ്യുമ്പോൾ മതാഫിലോ പള്ളിയിലോ മറ്റു ഭാഗങ്ങളിലോ നിലത്തു വീണു കിടക്കുന്ന സാധനങ്ങൾ എടുക്കരുത്. പരസ്പരം തിരിച്ചറിയാനോ അടയാളങ്ങൾക്കോ വേണ്ടി കൊടികൾ, ബാനറുകൾ പോലെ ഉള്ളവ ഹാജിമാർ ഉപയോഗിക്കരുതെന്നും കോൺസ്ൽ ജനറൽ ഓർമിപ്പിച്ചു.
![]()
